Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസി ക്ഷേമനിധി മിനിമം പെൻഷൻ 5000 രൂപയാക്കി ഉയർത്തുക : നവയുഗം


അൽകോബാർ: പ്രവാസി ക്ഷേമനിധി പെൻഷൻ 5000 രൂപയാക്കി ഉയർത്തണമെന്ന് നവയുഗം സാംസ്ക്കാരികവേദി തുഗ്‌ബ മേഖല സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കോബാർ അപ്സര റെസ്റ്ററെന്റിലെ ഷൈമ രാജു നഗറിൽ നടന്ന തുഗ്‌ബ മേഖല സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ ഉത്‌ഘാടനം ചെയ്തു.പ്രിജി, ശരണ്യ ഷിബു, മഞ്ജു അശോക് എന്നിവർ അടങ്ങിയ പ്രിസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.

സന്തോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.മേഖല സെക്രെട്ടറി ദാസൻ രാഘവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടിൻമേൽ സമ്മേളന പ്രതിനിധികളുടെ ചർച്ച നടന്നു.
നവയുഗം കേന്ദ്രനേതാക്കളായ എം.എ വാഹിദ് കാര്യറ, സാജൻ കണിയാപുരം, സജീഷ് പട്ടാഴി, ഉണ്ണി മാധവം, മനോജ് എന്നിവർ ആശംസ പ്രസംഗം നടത്തി.സമ്മേളനത്തിൽ സുറുമി സ്വാഗതവും എബിൻ തലവൂർ നന്ദിയും പറഞ്ഞു.

നവയുഗം തുഗ്‌ബ മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ സമ്മേളനം തെരെഞ്ഞെടുത്തു.നവയുഗം തുഗ്‌ബ മേഖല സമ്മേളനം തെരെഞ്ഞെടുത്ത ഇരുപത്തെട്ടംഗ മേഖല കമ്മിറ്റി, പ്രിജി കൊല്ലത്തിന്റെ അധ്യക്ഷതയിൽ പ്രഥമയോഗം ചേർന്ന് മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു.

ഷിബുകുമാർ (രക്ഷാധികാരി), പ്രിജി കൊല്ലം (പ്രസിഡന്റ്), നിസാർ, സിറാജ് (വൈസ് പ്രസിഡന്റുമാർ), എബിൻ തലവൂർ (സെക്രട്ടറി), പ്രദീഷ്, സന്തോഷ് (ജോയിന്റ് സെക്രട്ടറിമാർ), മഞ്ജു അശോക് (ട്രെഷറർ) എന്നിവരാണ് നവയുഗം തുഗ്‌ബ മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ.


Read Previous

കെ.എം.സി.സി സാഹിതി കലാ സാംസ്‌ക്കാരിക വേദി പുസ്തകപരിചയം സംഘടിപ്പിച്ചു. 

Read Next

പിണറായി വിജയന്‍ വഞ്ചകന്‍; റിയാസ് എത്തിയതോടെ സ്വര്‍ണക്കടത്ത്, മകളെ കരുവാക്കി; മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളുടെ ചങ്ങലയില്‍’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »