Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൂപ്പര്‍ സ്‌പെഷ്യലൈഷന്‍ നേടിയ അതിവിദഗ്ധ ഡോക്ടര്‍മാര്‍ അടക്കം 2,645 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദിയില്‍ പ്രീമിയം ഇഖാമ അനുവദിച്ചു: ആരോഗ്യ മന്ത്രി


റിയാദ് : സൂപ്പര്‍ സ്‌പെഷ്യലൈഷന്‍ നേടിയ അതിവിദഗ്ധ ഡോക്ടര്‍മാര്‍ അടക്കം 2,645 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദിയില്‍ ഇതുവരെ പ്രീമിയം ഇഖാമ അനുവദിച്ചതായി ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍ അറിയിച്ചു. പ്രീമിയം ഇഖാമ അനുവദിക്കു ന്നതില്‍ മുന്‍ഗണന നല്‍കുന്ന അസാധാരാണ കഴിവുകളുള്ള, 56 രാജ്യങ്ങളില്‍ നിന്നു ള്ള, 152 ഹെല്‍ത്ത് സ്‌പെഷ്യാലിറ്റികളില്‍പെട്ട ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവ ര്‍ത്തകര്‍ക്കും പ്രീമിയം ഇഖാമ ലഭിച്ചിട്ടുണ്ട്.

ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും അസാധാരണമായ കഴിവും യോഗ്യതകളുമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആകര്‍ഷിക്കാനും നേരത്തെ സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയായാണ് ഇത്രയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രീമിയം ഇഖാമ അനുവദിച്ചത്.

ആരോഗ്യ മേഖലാ പരിവര്‍ത്തന പ്രോഗ്രാമുകളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനും, ജീവിത നിലവാരം ഉയര്‍ത്തുകയും സാമൂഹത്തിന്റെ ചൈതന്യം വര്‍ധിപ്പിക്കുകയും ചെയ്യുന്ന വിധത്തില്‍ മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഘട്ടത്തിന്റെ ആവശ്യകതകള്‍ക്കനുസൃതമായാണ് പ്രീമിയം ഇഖാമ അനുവദിക്കുന്ന തെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

അസാധാരണ കഴിവുകളുള്ളവര്‍ക്കുള്ള ഇഖാമ, പ്രതിഭകള്‍ക്കുള്ള ഇഖാമ, ബിസിനസ് നിക്ഷേപകര്‍ക്കുള്ള ഇഖാമ, സംരംഭകര്‍ക്കുള്ള ഇഖാമ, റിയല്‍ എസ്റ്റേറ്റ് ഉടമക്കുള്ള ഇഖാമ, കാലയളവ് പ്രത്യേകം നിര്‍ണയിച്ച ഇഖാമ, കാലയളവ് നിര്‍ണയിക്കാത്ത ഇഖാമ എന്നീ ഏഴിനം ഉല്‍പന്നങ്ങളാണ് പ്രീമിയം റെസിഡന്‍സി സെന്റര്‍ നല്‍കുന്നത്. കുടുംബത്തോടൊപ്പം സൗദിയില്‍ താമസിക്കല്‍, റിയല്‍ എസ്റ്റേറ്റുകള്‍ സ്വന്തം ഉടമസ്ഥ തയില്‍ വാങ്ങല്‍, ബന്ധുക്കള്‍ക്ക് ആതിഥ്യം നല്‍കല്‍, ബിസിനസ് ചെയ്യാനുള്ള അവ കാശം, വിസയില്ലാതെ സൗദിയില്‍ നിന്ന് പുറത്തുപോകാനും രാജ്യത്ത് തിരികെ പ്രവേശിക്കാനുമുള്ള അനുമതി എന്നിവ അടക്കം നിരവധി സവിശേഷതകള്‍ പ്രീമിയം ഇഖാമ ഉടമകള്‍ക്ക് ലഭിക്കും.


Read Previous

കെ.എം.സി.സി സെൻട്രൽ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് സ്വീകരണവും നേതൃസംഗമവും സംഘടിപ്പിച്ചു

Read Next

എഡിഎമ്മിനെ ആക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യ; ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തല്‍, റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »