എന്‍ എസ് കെ ബാനറില്‍ റിയാദിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ സംഘടിപ്പിക്കുന്ന മലർക്കൊടിയേ എന്ന് പേരിട്ടിരിക്കുന്ന സംഗീത നിശ ഈ വരുന്ന ഫെബ്രുവരി -16 അസീസിയ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടക്കുമെന്നു ,കബീർ കാർഡൻസ് ,നിസാർ കുരിക്കൾ ,സുലൈമാൻ വിഴിഞ്ഞം എന്നിവർ അറിയിച്ചു.

ഗ്‌ളൈസ് മലർക്കൊടിയെ ട്രാവൽ പാർട്ണർ ഫ്‌ളൈൻഡ്‌കോ , അസ്സോസിയേറ്റ് പാർട്ണർ സിറ്റിഫ്ലവർ മ്യൂസിക് ഷോ പരിപാടിക്ക് മാറ്റുകൂട്ടാൻ നാട്ടിൽ നിന്നും കാലാകാരന്മാരായ ഷഹജ മലപ്പുറം ,മണികണ്ഠൻ പെരുമ്പടവ് ,ജംഷീദ് മഞ്ചേരി ,സജീർ പട്ടുറുമാൽ എന്നിവർ എത്തുന്നു, കൂടാതെ റിയാദിലെ കലാകാരന്മാരും അണിനിരക്കുന്ന സംഗീത രാവ് ലൈവ് ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയാണ് അവതരിപ്പിക്കുന്നത് ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു