തിരുവനന്തപുരം: കേരളത്തിന്റെ വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞം തുറമുഖമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖ ത്തിന്റെ ട്രയല്‍ റണ്ണും ഔദ്യോഗിക സ്വീകരണവും നിര്‍വഹിച്ച് സംസാരിക്കുക യായിരുന്നു മുഖ്യമന്ത്രി.

ആദ്യ മദര്‍ഷിപ്പായ സാന്‍ ഫെര്‍ണാണ്ടോയ്ക്ക് പ്രൗഢ ഗംഭീര വരവേല്‍പ്പാണ് വിഴിഞ്ഞത്ത് നല്‍കിയതെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ക്ഷണി ക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിച്ചതി പരിപാടിയുടെ നിറം കെടുത്തി.
നോട്ടീസില്‍ പേരുണ്ടായിരുന്നെങ്കിലും ഔദ്യോഗിക ക്ഷണം ലഭിക്കാത്തതിനാല്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോയും പങ്കെടുത്തില്ല. സ്ഥലവാസികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സ്ഥലം എംപി ശശി തരൂരും ചടങ്ങ് ബഹിഷ്‌കരിച്ചു.
ലോകത്തിലെ വന്‍കിട തുറമുഖങ്ങളില്‍ ഒന്നാണ് വിഴിഞ്ഞം. മദര്‍ ഷിപ്പുകള്‍ ധാരാള മായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് വിഴിഞ്ഞത് ബര്‍ത്ത് ചെയ്യാം. ഇന്ന് ട്രയല്‍ റണ്‍ ആണെങ്കിലും വിഴിഞ്ഞം തുറമുഖ ത്തിന്റെ ഓപ്പറേഷന്‍ ഇന്ന് മുതല്‍ തുടങ്ങുകയാണ്. ഉടന്‍ പൂര്‍ണ പ്രവര്‍ത്തന രീതിയി ലേക്ക് മാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി.
കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. തുറമുഖമന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി.ആര്‍.അനില്‍, വി.ശിവന്‍കുട്ടി, കെ.രാജന്‍, കെ.എന്‍.ബാലഗോപാല്‍, സജി ചെറിയാന്‍, ഒ.ആര്‍ കേളു, ചീഫ് സെക്രട്ടറി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനി, ജനപ്രതിനിധികള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ആദ്യ കണ്ടെയ്‌നര്‍ മദര്‍ഷിപ് ഇന്നലെയാണ് വിഴിഞ്ഞത്ത് എത്തിയത്. ഇന്നത്തെ ഔദ്യോഗിക ചടങ്ങുകള്‍ പൂര്‍ത്തിയാക്കി കണ്ടെയ്‌നറുകള്‍ ഇറക്കിയതിന് ശേഷം നാളെ സാന്‍ ഫെര്‍ണാണ്ടോ തീരം വിടും.