Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

G-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെത്തി


ന്യൂഡൽഹി: G-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ. ഇസ്രേൽ- ഇറാൻ വിഷയം ഉച്ചകോടിയിൽ ചർച്ചയാകുന്നു എന്നാണ് റിപ്പോർട്ട്. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾ ചെറുക്കാൻ ആഗോള തലത്തിലുള്ള ധാരണ ഈ ഉച്ചകോടിയിൽ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു.

G-7 രാഷ്ട്രങ്ങളുടെ നിർണായക ഉച്ചകോടി കാനഡയിലെ ആൽബട്ടയിൽ തുടരുകയാണ്.ഇസ്രേൽ ഇറാൻ സംഘർഷ വിഷയത്തിൽ ചൂടേറിയ ചർച്ചകളാണ് ഇപ്പോൾ ഉച്ചകോടിയിൽ നടക്കുന്നത്. ആഗോള സാമ്പത്തിക ആശങ്കകൾ, ഊർജ്ജ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളാണ് മുഖ്യ അജണ്ടയിൽ ഉള്ളത്. തുടർച്ചയായി ആറാം തവണയാണ് നരേന്ദ്ര മോദി ഉച്ചകോടിയിലെ ക്ഷണിതാവാകുന്നത്. സാങ്കേതിക വൈദഗ്ധ്യം, നിർമിത ബുദ്ധി, ക്വാണ്ടം അഡ്വാൻസ്മെൻ്റ് തുടങ്ങിയ വിഷയങ്ങളിൽ വിവിധ ലോക നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തും.

2018 ലെ G-7 ഉച്ചകോടിയിൽ നിന്ന് ഇറങ്ങി പോയ ശേഷം വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പങ്കെടുക്കുന്നുവെന്ന സവിശേഷതയും ഇത്തവണത്തെ G-7 ഉച്ചകോടിക്ക് ഉണ്ട്. വാണിജ്യ നയ രൂപീകരണം, അതിർത്തി കടന്നുള്ള സായുധ സേന വിന്യാസം തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത വരുത്താൻ ട്രംപിൻറെ സാന്നിധ്യം സഹായകരം ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഇന്നലെ ആരംഭിച്ച G-7 രാഷ്ട്രങ്ങളുടെ ഉച്ചകോടി നാളെ സമാപിക്കും.


Read Previous

കുവൈത്തിലെ ജനസംഖ്യ 50 ലക്ഷത്തിലേക്ക്; 68.6 ശതമാനവും പ്രവാസികൾ, കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യ, 10,07,961 ഇന്ത്യക്കാർ ഉണ്ടെന്ന് കണക്കുകൾ

Read Next

ജമാഅത്തെ ഇസ്ലാമിയെ പിരിച്ചുവിടണം’; സമസ്ത എപി വിഭാഗം, പൊതു മുസ്ലീം ധാരയില്‍ ലയിക്കാന്‍ തയ്യാറാകണം രിസാലയുടെ മുഖപ്രസംഗം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »