
കുവൈത്ത് സിറ്റി : കുവൈത്തിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൾഫ് സ്പിക് ലേബർ ക്യാമ്പ് സന്ദർശിച്ച് ഇന്ത്യൻ തൊഴിലാളികളുമായി ആശയവിനിമയം നടത്തി.അതെ സമയം കുവൈത്തിലെ ഇന്ത്യൻ സമൂഹവുമായി മോദി അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു.സബാഹ് സാലേം സ്റ്റേടിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ സമൂഹത്തിലെ തെരഞ്ഞെടുക്കപ്പെട്ട നിരവധി പേർ പങ്കെടുത്തു.”
അറബിക്കടലിൻ്റെ രണ്ട് തീരങ്ങളിലായാണ് ഇന്ത്യയും കുവൈത്തും സ്ഥിതി ചെയ്യുന്നത്. നയതന്ത്രത്തി ലൂടെ മാത്രമല്ല, ഹൃദയങ്ങളിലൂടെയും ഇരു രാജ്യങ്ങളും ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ വർത്തമാനം മാത്രമല്ല, പങ്കിട്ട ഭൂതകാലവും നമ്മെ ഒന്നിപ്പിക്കുന്നതാണ്.പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിൽ നടന്ന കമ്മ്യൂണിറ്റി പരിപാടിയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ സൂചിപ്പിച്ചു.
പുതിയ’ കുവൈത്തിന് ആവശ്യമായ വൈദഗ്ധ്യവും സാങ്കേതികവിദ്യയും മനുഷ്യശക്തിയും ഇന്ത്യയിലുണ്ട്.കുവൈത്തുമായുള്ള ബന്ധത്തിൻ്റെ പ്രധാന സ്തംഭങ്ങളാണ് വ്യാപാരം, വാണിജ്യ മേഖലയിലെ ബന്ധങ്ങൾ.ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത്, പുതു ഡിജിറ്റൽ സാങ്കേതിക വിദ്യ, ടെക്‌സ്‌റ്റൈൽ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കാൻ ഗണ്യമായ സാധ്യതയുണ്ട്.ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്രം – ആയുർവേദവും നമ്മുടെ ആയുഷ് ഉൽപന്നങ്ങളും ലോകത്തിൻ്റെ ആരോഗ്യം സമൃദ്ധമാക്കുന്നു. നളന്ദ മുതൽ ഐഐടികൾ വരെയുള്ള നമ്മുടെ വിജ്ഞാന സമ്പ്രദായം ലോക വിജ്ഞാന സംവിധാനത്തിന് കരുത്ത് പകരുന്നു കഴിഞ്ഞ വർഷം ജി-20 ഉച്ചകോടിക്കിടെ ഇന്ത്യ–മിഡിൽ ഈസ്റ്റ് -യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു, ഈ ഇടനാഴി ലോകത്തിന് ഒരു പുതിയ ദിശാബോധം നൽകാൻ പോകുന്നു.ആദ്യത്തെ ഇന്ത്യൻ റസ്റ്റോറൻ്റ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്ത ഒരു കാലമുണ്ടായിരുന്നു. അറേബ്യൻ ഗൾഫ് കപ്പ് ആരംഭിക്കാനും കുവൈത്തിനെ പ്രോത്സാഹിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിങ്ങളെന്ന് എനിക്കറിയാം, മുഖ്യ അതിഥിയായി ബഹുമാനപ്പെട്ട രാജകുടുംബം എന്നെ ക്ഷണിച്ചിട്ടുണ്ട്. കുവൈത്ത് സർക്കാർ ഇന്ത്യയെ വളരെയധികം ബഹുമാനിക്കുന്നുവെന്നും മോദി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.