Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങൾ ആരംഭിക്കുന്നു; ജി 7 ഉച്ചകോടിക്കായി ഇന്ന് ഇറ്റലിയിലേക്ക്


ന്യൂഡൽഹി: മൂന്നാം തവണ അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശ സന്ദർശനം ഇന്ന് ആരംഭിക്കും. ഇറ്റലിയിലേക്കാണ് പ്രധാനമന്ത്രി യുടെ ആദ്യ സന്ദർശനം. ജി 7 അഡ്വാൻസ്ഡ് എക്കണോമികളുടെ വാർഷിക ഉച്ചകോടി യിൽ പങ്കെടുക്കാൻ ആണ് സന്ദർശനം. ഇന്ന് മുതൽ 15 വരെ ഇറ്റലിയിലെ അപുലി യയിലെ ബോർഗോ എഗ്നാസിയയിലാണ് ജി 7 ഉച്ചകോടി ചേരുക.

യുക്രെയ്ൻ യുദ്ധവും ഗാസയിലെ സംഘർഷവും ഉച്ചകോടിയിൽ ചർച്ചയാകുമെന്നാണ് സൂചന. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുടെ റഷ്യൻ അധിനിവേശ ത്തെക്കുറിച്ചുള്ള ഒരു സെഷനും ഉച്ചകോടിയിൽ ഉണ്ടാകും. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരടങ്ങുന്ന ഉന്നതതല സംഘവും പ്രധാനമന്ത്രി മോഡിയെ അനുഗമിക്കും.


Read Previous

ഗാസ വെടിനിര്‍ത്തല്‍ കരാറില്‍ മാറ്റങ്ങള്‍ വേണമെന്ന് ഹമാസ്; മദ്ധ്യസ്ഥ ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍

Read Next

മാനവികതയുടെ കാവലാളാവുക : ഡോ. ഷീല ഫിലിപ്പോസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »