Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹജ്: ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ 90 ശതമാനം കുറഞ്ഞു; അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഗവര്‍ണര്‍


മിനാ: ഇത്തവണത്തെ ഹജിന് ഇതുവരെ തീര്‍ഥാടകര്‍ക്കിടയില്‍ പകര്‍ച്ചവ്യാധികളും ഹാജിമാരുടെ സുരക്ഷയെ ബാധിക്കുന്ന അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ പറഞ്ഞു.മക്കയില്‍ നിന്ന് മിനായിലേക്കും മിനായില്‍ നിന്ന് അറഫയിലേക്കും അവിടെ നിന്ന് മുസ്ദലിഫയിലേക്കും മുസ്ദലിഫയില്‍ നിന്ന് മിനായിലേക്കുള്ള തീര്‍ഥാടകരുടെ നീക്കം റെക്കോര്‍ഡ് സമയത്തിനകം സുഗമമായും വഴക്കത്തോടെയും പൂര്‍ത്തിയായി.

മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ ഫയല്‍ ചിത്രം

തീര്‍ഥാടകര്‍ നിയമ, നിര്‍ദേശങ്ങള്‍ പാലിക്കണം. നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം, നിങ്ങളെ സേവിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സുരക്ഷാ ഉദ്യോഗസ്ഥര്‍, വിവിധ മേഖലകളില്‍ നിന്നുള്ള തൊഴിലാളികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ തങ്ങളുടെ ശ്രമങ്ങള്‍ തുടരണമെന്നും, തീര്‍ഥാടകരെ സേവിക്കാനും രാജ്യത്തിന്റെ നല്ല പ്രതിച്ഛായ അവതരിപ്പിക്കാനുമുള്ള മഹത്തായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹണമെന്നും ഡെപ്യൂട്ടി ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. നിങ്ങളെ കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു – സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ പറഞ്ഞു.

സൂര്യാഘാതം അടക്കം കടുത്ത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 90 ശതമാനം തോതില്‍ കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിരോധ പ്രവര്‍ ത്തനങ്ങള്‍ മെച്ചപ്പെടുത്തിയതിന്റെയും ആരോഗ്യ അവബോധം വര്‍ധിപ്പിച്ചതിന്റെയും ഫലമായും ആരോഗ്യ മേഖലയും സര്‍ക്കാര്‍ വകുപ്പുകളും തമ്മിലുള്ള ഏകോപനം മൂലവുമാണ് ഈ നേട്ടം കൈ വരിക്കാന്‍ സാധിച്ചത്. കടുത്ത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് തീര്‍ഥാടകരെ സംരക്ഷി ക്കാനും, കര്‍മങ്ങള്‍ എളുപ്പത്തിലും മനസ്സമാധാനത്തോടെയും നിര്‍വഹിക്കാന്‍ അവരെ പ്രാപ്തരാക്കാനും ഈ ശ്രമങ്ങള്‍ സഹായിച്ചതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

ഉയര്‍ന്ന താപനില കണക്കിലെടുത്ത് നേരിട്ട് വെയിലേല്‍ക്കുന്ന സാഹചര്യം തീര്‍ഥാടകര്‍ ഒഴിവാക്കണ മെന്നും അറഫ ദിനത്തില്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് നാലു വരെ തമ്പുകളില്‍ തന്നെ കഴിയണ മെന്നും പുണ്യസ്ഥലങ്ങളില്‍ പകല്‍ സമയത്ത് കുടകള്‍ ഉപയോഗിക്കണമെന്നും ധാരാളം വെള്ളം കുടിക്ക ണമെന്നും നഗ്നപാദരായി നടക്കരുതെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.


Read Previous

യൂറിക് ആസിഡ് കൂടുതലാണോ? എങ്കിൽ കുറയ്ക്കാനുള്ള എളുപ്പ വഴികൾ ഇതാ

Read Next

രാഷ്ട്രീയ അഭയാ‍ർത്ഥിയായി അൻവർ, ജോയ് താക്കോൽക്കാരന് പഠിക്കുമ്പോൾ, ഇന്ത്യയിൽ ക്രൗഡ് ഫണ്ടിങ് തുടങ്ങിയ തെരഞ്ഞെടുപ്പ് ഏതാണ്? ആരാണ് ആദ്യം ക്രൗഡ് ഫണ്ടിങ്ങിലൂടെ മത്സരിച്ചത്?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »