അബുദാബി: റമദാന് മുന്നോടിയായി 439 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ ഉത്തരവ്. മോചിതരാവുന്ന തടവകാരുടെ സാന്പത്തിക ബാധ്യതകൾ പരിഹരിക്കും.
തടവുകാർക്ക് ജീവിതത്തിൽ പുതിയ തുടക്കം നൽകാനും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സേവനത്തിന് ക്രിയാത്മകമായ സംഭാവനകൾ നൽകാനും ഈ നടപടി സഹായിക്കും. റമദാന്‍ മുന്പ് മോചിതരാകുന്നതോടെ കുടുംബവുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും ഭാവിയെക്കുറിച്ച് ചിന്തിച്ച് നന്മയുടെ പാതയിലേക്ക് മടങ്ങാനും തടവുകാർക്ക് അവസരം ലഭിക്കും.
അതേസമയം റമദാനോടനുബന്ധിച്ച് 206 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. തടവുകാലത്തെ നല്ല പെരുമാറ്റം പരിഗണിച്ചാണ് മോചനം. 55 തടവകാർക്ക് മോചനം നൽകി കൊണ്ട് യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു.