Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആമിര്‍ ഖാന് പകരം പൃഥ്വിരാജ്…? രാജമൗലി – മഹേഷ് ബാബു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ സൂപ്പര്‍ താരമെത്തുമെന്ന് റിപ്പോര്‍ട്ട്


ഹൈദരാബാദ്: സംവിധായകൻ എസ്എസ് രാജമൗലി, മഹേഷ് ബാബുവിനൊപ്പം ഒന്നി ക്കുന്ന ചിത്രത്തിലെ കാസ്റ്റിങ് അറിയാൻ ആരാധകർ ആകാംക്ഷയിലാണ്‌. എസ്‌എസ്‌ എംബി 29 എന്ന്‌ താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയനടൻ പൃഥ്വിരാജ് സുകുമാരൻ വില്ലനായി എത്തുമെന്ന വാര്‍ത്തയാണ്‌ ഇപ്പോള്‍ പുറത്തുവരുന്നത്‌. ബോളിവുഡിലെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് ആമിർ ഖാൻ ഈ കഥാ പാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

മഹേഷ് ബാബു നായകനായെത്തുന്ന ആക്ഷൻ-അഡ്വഞ്ചർ ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ വേഷത്തിലെത്തുമെന്നാണ്‌ റിപ്പോര്‍ട്ട്‌. അടുത്തിടെ വരെ ചിത്രത്തിലെ വില്ലനായി ആമിർ ഖാന്‍റെ പേര് ചർച്ചയിൽ ഉണ്ടായിരുന്നു എന്നതാണ് രസകരമായ കാര്യം. നെഗറ്റീവ് റോളിനായി ആമിറിനെ സമീപിച്ചതായി സിനിമ വൃത്തങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പുറത്തുവന്നിരുന്നു.

ഈ വർഷം ആമിറും രാജമൗലിയും മുംബൈയിൽ കണ്ടുമുട്ടിയപ്പോൾ ഈ അഭ്യൂഹം വീണ്ടും ഉയർന്നു. എന്നിരുന്നാലും, രാജമൗലി ഔദ്യോഗിക പ്രഖ്യാപനം നടത്താത്തത് വരെ, ഒരു കിംവദന്തിയും ശരിയാണെന്ന് കരുതാനാവില്ലെന്ന് എസ്‌എസ്‌എംബി 29 ന്‍റെ ടീം പറയുന്നു. നിലവിൽ, ‘കൽക്കി 2898 എഡി’യിലെ തന്‍റെ അതിഥി വേഷത്തിലാണ് രാജമൗലി പ്രധാനവാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. അതേസമയം, മഹേഷ് ബാബുവിന്‍റെ മുൻ റിലീസ് ‘ഗുണ്ടൂർ കാരം’ ആയിരുന്നു.


Read Previous

‘എഴുത്തോല’ ഇന്ന് മുതൽ; പ്രധാന വേഷത്തിൽ നിഷ സാരംഗ്

Read Next

ഇന്ത്യന്‍ ലക്ഷ്യം മെഡല്‍പട്ടികയില്‍ ആദ്യ10;10 വര്‍ഷത്തിനകം ലക്ഷ്യം നേടും, പാരിസില്‍ കൂടുതല്‍ മെഡലുറപ്പ്; പി ടി ഉഷ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »