മിനി സ്ക്രീനില്‍ പൃഥ്വിരാജ് എത്തുന്നു ? റിയാലിറ്റി ഷോ അവതാരകനായിട്ടാണ് താരം എത്തുന്നത്


യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് പൃഥ്വിരാജ്. 2002ൽ പുറത്തിറ ങ്ങിയ നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ വെള്ളി ത്തിരയിൽ എത്തിയ താരം ഇന്ന് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന പേരുകളിൽ ഒന്നാണ്. നടൻ എന്നതിൽ ഉപരി പൃഥ്വിരാജ് മികച്ച സംവിധായകൻ കൂടിയാണ്. ലൂസിഫർ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ അദ്ദേഹം അത് തെളിയിക്കുകയായിരുന്നു.

ഇപ്പോഴിത പുതിയൊരു ചുവട് വയ്പ്പുമായി പൃഥ്വിരാജ് എത്തുകയാണ്. ബിഗ് സ്ക്രീനില്ല, മിനി സ്ക്രീനിലാണ് താരം എത്തുന്നത്. മോഹൻലാൽ, മുകേഷ്, ജഗദീഷ്, സുരേഷ് ഗോപി എന്നിവർക്ക് പിന്നാലെ ടെലിവിഷൻ രംഗത്തേയ്ക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജനപ്രിയ റിയാലിറ്റി ഷോയായ മാസ്റ്റർ ഷെഫിന്റെ മലയാളം പതിപ്പിന്റെ അവതാരകനായിട്ടാണ് താരം എത്തുന്നത്. എന്നാൽ ഇതു സംബന്ധമായ ഔദ്യോഗിക പ്രഖ്യാപനമോ പ്രതികരണമോ ഇതുവരെയുണ്ടായിട്ടില്ല. ഇതിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലെ വിവിധ ഭാഷകളിലും ഈ ഷോ ആരംഭിക്കുന്നുണ്ട്.

ഇതിന് മുൻപും ഇത്തരത്തിലുള്ള വാർത്ത പ്രചരിച്ചിരുന്നു. ന്യൂസ് 18 കേരളമാണ് ഇതുസംബന്ധമായ വാർത്ത അന്ന് പുറത്തു വിട്ടത്. എന്നാൽ ഷോയുടെ പേരോ മറ്റ് വിവരങ്ങളെ റിപ്പോർട്ടിൽ ഇല്ലായി രുന്നു.സൂര്യ ടിവിൽ ഉടൻ ആരംഭിക്കുന്ന ഷോയിലാണ് പൃഥ്വിരാജ് അവതാരകനായി എത്തുന്ന തെന്നാണ് അന്ന് പ്രചരിച്ച റിപ്പോർട്ട്. എന്നാൽ സൂര്യ ടിവിയോ നടന്റെ ഭാഗത്ത് നിന്നോ ഇതു സംബന്ധമായ പ്രതികരണം ഇല്ലായിരുന്നു.

മോഹൻലാൽ, സുരേഷ് ഗോപി, മുകേഷ് തുടങ്ങിയവരാണ് മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരങ്ങൾ. നിലവിൽ രാജ്യമെമ്പാടും ആരാധകരുളള ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരകനാണ് മോഹൻലാൽ. മൂന്നാം സീസണാണ് ഇപ്പോൾ നടക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങൾ അവതരിപ്പിച്ചത് മോഹൻലാൽ ആയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഷോയ്ക്ക് ലഭിക്കുന്നത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും ബിഗ് ബോസ് ഷോ നടക്കുന്നുണ്ട്.

മോഹൻലാലിനെ പോലെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സെലിബ്രിറ്റി അവതാരകനായിരുന്നു സുരേഷ് ഗോപി. നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന റിയാലിറ്റി ഷോയിലൂടെ താരം മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കുകയായിരുന്നു, നടന്റെ വ്യത്യസ്തമായ അവതരണ ശൈലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത പുതിയൊരും ഷോയു മായി താരം പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ് . അഞ്ചിനോട് ഇഞ്ചോടിഞ്ച് എന്ന ഷോയിലൂ ടെയാണ് താരം എത്തുന്നത്. സൂര്യ ടിവിയാണ് ഇത് സംപ്രേക്ഷണം ചെയ്യുന്നത്.


Read Previous

വാര്‍ത്തകളില്‍ വീണ്ടും ഇടം നേടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു; വരന്‍ ദുബായ് സ്വദേശിയായ ബിസിനസുകാരന്‍!

Read Next

മുട്ട പുഴുങ്ങുന്നതിലും കാര്യമുണ്ട് അൽപ്പമൊന്ന് ശ്രദ്ധിച്ചാല്‍ ഗുണങ്ങള്‍ പലതുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »