Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വകാര്യവത്കരണം നല്ലത്, എന്നാല്‍ രാജ്യത്തിന്‍റെ മുഴുവൻ സമ്പത്തും നാലോ അഞ്ചോ സമ്പന്നർക്ക് നൽകുന്നത് ശരിയല്ല; കഴിഞ്ഞ 10 വർഷമായി വാരണാസി എംപിയായി തുടരുന്ന നരേന്ദ്ര മോദി അവിടത്തെ ഒരു ഗ്രാമം പോലും സന്ദർശിച്ചിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി


റായ്ബറേലി : രാഹുല്‍ ഗന്ധിക്ക് വേണ്ടി റായ്‌ബറേലിയില്‍ പ്രചാരണം നടത്തവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. ‘നരേന്ദ്ര മോദി കഴിഞ്ഞ 10 വർഷമായി വാരണാസിയിൽ നിന്നുള്ള എംപിയാണ്. എന്നാൽ അദ്ദേഹം അവിടെ ഒരു ഗ്രാമം പോലും സന്ദർശിക്കുകയോ ഒരു കർഷകനോട് പോലും അവരുടെ ജീവിതത്തെ കുറിച്ച് ചോദിക്കുകയോ ചെയ്‌തിട്ടില്ല.’-പ്രിയങ്ക ഗാന്ധി പറഞ്ഞു.

സ്വകാര്യവത്കരണം ഒരു മോശമായ സംഗതി അല്ലെന്നും എന്നാൽ പ്രധാനമന്ത്രി രാജ്യത്തിന്‍റെ മുഴുവൻ സമ്പത്തും നാലോ അഞ്ചോ സമ്പന്നർക്ക് നൽകിയാൽ അത് ശരിയാവില്ലെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. രാജ്യത്തെ കൽക്കരി, വൈദ്യുതി, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയെല്ലാം ഇന്ന് പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ പക്കലാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയും ഇന്ദിര ഗാന്ധിയുമൊക്കെ ഗ്രാമങ്ങൾ സന്ദർശിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞരവരാണ്. നമ്മുടെ പ്രധാനമന്ത്രി വലിയ പരിപാടികൾ സംഘടിപ്പിക്കുന്നു. അവിടെ നിങ്ങൾക്ക് നിരവധി വൻകിട മുതലാളിമാരെ കാണാനാകും. എന്നാല്‍ ഒരു പാവപ്പെട്ടവനെ പോലും കണ്ടെത്താനാവി ല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.


Read Previous

56 ഇഞ്ച് നെഞ്ചിന് ഇതുവരെ പൊതു സംവാദത്തിനുള്ള ക്ഷണം സ്വീകരിക്കാന്‍ ധൈര്യം വന്നിട്ടില്ല : മോദിയെ പരിഹസിച്ച് ജയറാം രമേശ്

Read Next

ഇന്ത്യയിൽ ഭരണമാറ്റം ഉറപ്പ്; മൂന്നുഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ബി.ജെ.പിയുടെ കഥ കഴിഞ്ഞു: ശശി തരൂർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »