Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അമ്പിളി’കലയായി പ്രിയ അച്ചു; യവനിക റിയാദ് ഈദ് സംഗമം ശ്രദ്ധേ യമായി


റിയാദിലെ അറിയപ്പെടുന്ന സംഘടനയായ യവനിക കലാസാംസ്കാരിക വേദി ബലിപെരുന്നാളിന് നടത്തിയ ദുൽഹജ്ജിന് പൊന്നമ്പിളി എന്ന ഈദ് സംഗമം ശ്രദ്ധേ യമായി. മലസിലെ അല്മാസ് ഓഡിറ്റോറിയത്തിൽ വെച്ച് നിറഞ്ഞ സദസ്സിനു മുൻപിൽ നടത്തിയ പരിപാടിയിൽ മുഖ്യ അതിഥിയായി എത്തിയത് പാവപ്പെട്ടവരു ടെയും അവശരുടെയും വിശപ്പടക്കാൻ വേണ്ടി തെരുവിൽ പാട്ടുപാടി അവരെ സഹായി ക്കുന്ന ജീവകാരുണ്യ പ്രവർത്തക ശ്രിമതി പ്രിയ അച്ചു ആയിരുന്നു.

യവനികയുടെ ഉപഹാരം ഫ്യുച്ചർ ടെക്ട് ഉടമ അജേഷ്‌കുമാർ പ്രിയ അച്ചുവിന് കൈമാറുന്നു

തന്റെ സ്വതസിദ്ധമായ ആലാപന ശൈലി കൊണ്ട് ശ്രോതാക്കൾ ഇഷ്ടപ്പെടുന്ന ഗാനങ്ങൾ പാടി പ്രിയ അച്ചു കാണികളെ ആവേശം കൊള്ളിച്ചു. യവനിക പ്രസിഡണ്ട് വിജയൻ നെയ്യാറ്റിൻകര യുടെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം ഫ്യുച്ചർ ടെക്ട് ഉടമ അജേഷ്‌കുമാർ ഉത്ഘാടനം ചെയ്തു.

ഷാനവാസ് ആമുഖം നടത്തി; നാസർ കല്ലറ, ഷാജഹാൻ പാണ്ട, വല്ലി ജോസ് റാഫി പാങ്ങോട്, സുധീർ കുമ്മിൾ, നസ്റുദീൻ വി.ജെ, നൗഷാദ് ആലുവാ, സനൂപ് പയ്യന്നൂർ, ഷാജഹാൻ താജ് കോൾഡ് സ്റ്റോർ, റഹ്മാൻ മുനമ്പത്ത്, സാബു പത്തടി, അജയൻ നൂറ ഒയാസിസ്, സക്കീർ കരുനാഗപ്പള്ളി, നസീർ അസ്മസ് ഹോട്ടൽ, സ്റ്റീഫൻ മോട്ടോഫോം, ജോസഫ് അച്ചായൻ, ബാബുക്കുട്ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി നാസർ ലെയ്സ് സ്വാഗതവും, ട്രഷറർ കമറുദ്ധീൻ താമരക്കുളം നന്ദിയും രേഖപ്പെടുത്തി.

തുടർന്ന് റിയാദിലെ സീനിയർ ഗായകനായ ജലീൽ കൊച്ചിൻ നേതൃത്വം കൊടുത്ത കലാപരിപാടിയിൽ പ്രിയ അച്ചുവിനെ കൂടാതെ റിയാദിലെ മറ്റു കലാകാരന്മാരായ സുരേഷ് കുമാർ, ഷാൻ പെരുമ്പാവൂർ, ഷിജു കൊത്തങ്കൽ, മുത്തലിബ് കാലിക്കറ്റ്, ലിനേറ്റ് സ്കറിയ, ദേവിക ബാബുരാജ്, സഫ ഷിറാസ്, ആൻഡ്രിയ ജോൺസൻ, മുഹമ്മദ് ഹാഫിസ് എന്നിവർ ഗാനങ്ങളും നൃത്തനൃത്യങ്ങളും അരങ്ങേറി

പരിപാടിക്ക് കൃഷ്ണൻ വെള്ളച്ചാൽ, നിഷാദ്, സലാം ഇടുക്കി, നാസർ വണ്ടൂർ, ബാബു ക്കുട്ടി, മുന്ന അയൂബ്‌, ജോസഫ് അച്ചായൻ എന്നിവർ നേതൃത്വം കൊടുത്തു. സജിൻ നിഷാൻ, നേഹ പുഷ്പരാജ് എന്നിവർ അവതാരകയായിരുന്നു .


Read Previous

കെ.എൻ.എം പൊതു പരീക്ഷ: ഗൾഫ് സെക്ടറിൽ റിയാദ് സലഫി മദ്റസക്ക് സെഞ്ചുറിയുടെ തിളക്കം.

Read Next

നവ്യാനുഭവമായ് മാറ്റ് ബഹ്‌റൈൻ ഈദ് നൈറ്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »