Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വന്‍കിട കോര്‍പ്പറേറ്റുകളുടെ വായ്പകള്‍ എഴുതിത്തള്ളാം, ദുരിതബാധിതരുടേത് തള്ളില്ല’; ചൂരല്‍മല മുണ്ടക്കൈ ദുരന്തബാധിതരോട് മുഖം തിരിച്ച കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി


കോഴിക്കോട്: വയനാട്ടിലെ ചൂരല്‍മല മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിതള്ളാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി എംപി. ചില വന്‍കിട കോര്‍പ്പറേറ്റുകളുടെ വായ്പകള്‍ യാതൊരു മടിയുമില്ലാതെ എഴുതിത്തള്ളുമ്പോഴാണ് ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിക്കുന്നതെന്നായിരുന്നു എംപിയുടെ വിമര്‍ശനം.

യാതൊരു കുറ്റവും കൂടാതെ സങ്കല്‍പ്പിക്കാനാവാത്ത വേദന സഹിച്ച ജനങ്ങളുടെ ജീവിതമാണ് ഈ വായ്പകള്‍ പ്രതിനിധാനം ചെയ്യുന്നത്. താരതമ്യം ചെയ്യുമ്പോള്‍ ദുരിതബാധിതരുടെ വായ്പ തുക വളരെ കുറഞ്ഞ ഒരു സംഖ്യ മാത്രമാണ്. ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ളപ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ അവരെ കൈവിട്ടുവെന്ന ഹൈക്കോടതി നിരീക്ഷണത്തോട് യോജിക്കുന്നുവെന്നും പ്രിയങ്ക എക്‌സിലെ കുറിപ്പില്‍ വ്യക്തമാക്കി.

വായ്പ തള്ളുന്നതുമായി ബന്ധപ്പെട്ട വിഷയം തങ്ങളുടെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമെന്നായി രുന്നു കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. ഇതിനെതിരേയാണ് കോടതി രൂക്ഷ വിമര്‍ശനം ഉന്നയി ച്ചത്. കേന്ദ്ര നിലപാട് അസ്വസ്ഥപ്പെടുത്തുന്നതാണെന്നും വിഷയത്തില്‍ ബാങ്കുകളെ കക്ഷിചേര്‍ക്കു മെന്നും കോടതി വ്യക്തമാക്കി. വായ്പ തിരിച്ചുപിടിക്കല്‍ നടപടികള്‍ അനുവദിക്കില്ലെന്നും വായ്പ തിരിച്ചുപിടിക്കുന്ന നടപടികള്‍ സ്റ്റേ ചെയ്യുമെന്നും ഹൈക്കോടതി കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അധികാരമില്ല എന്നാണോ നിങ്ങള്‍ പറയുന്നത്. വായ്പ എഴുതിത്തള്ളാനാകില്ല എങ്കില്‍ അത് കൃത്യമായി, ആര്‍ജ്ജവം കാണിച്ച് തുറന്നു പറയണം. അല്ലാതെ അധികാരമില്ല എന്ന ന്യായമല്ല പറയേണ്ടത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇതല്ലല്ലോ നിലപാട് എന്നും കോടതി ചോദിച്ചിരുന്നു. ഹരിയാന, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കേന്ദ്രം നല്‍കിയ സഹായങ്ങള്‍ കോടതി പരാമര്‍ശിച്ചിരുന്നു. കേന്ദ്രത്തിന്റെ അധികാര പരിധിയുള്ള ബാങ്കുകള്‍ ഏതൊക്കെയാണെന്നും കോടതി ആരാഞ്ഞിരുന്നു.


Read Previous

ബന്ദികളുടെ കൈമാറ്റത്തിന് ഇസ്രയേല്‍ ആക്രമണം നിര്‍ത്തണം; ഗാസയില്‍ വിദേശ സൈന്യത്തെ അനുവദിക്കില്ല’: കൂടുതല്‍ നിര്‍ദേശങ്ങളുമായി ഹമാസ്

Read Next

20 ഇസ്രയേല്‍ ബന്ദികള്‍ക്ക് പകരം 2000 പലസ്തീനികളെ മോചിപ്പിക്കും; ഹമാസ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »