Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റാഞ്ചിയില്‍ നാടോടി നര്‍ത്തകര്‍ക്കൊപ്പം ചുവടുവെച്ച് പ്രിയങ്ക; ഇന്ദിരാ ഗാന്ധിയെ ഓര്‍മിപ്പിക്കുന്നെന്ന് കമന്റുകള്‍


റാഞ്ചി: റാഞ്ചിയിലെ തെരുവില്‍ നാട്ടുകാര്‍ക്കൊപ്പം പരമ്പരാഗത നാടോടി നൃത്ത ത്തിന്റെ ചുവടുവെച്ച് പ്രിയങ്ക ഗാന്ധി. നൃത്തത്തിന്റെ വീഡിയോ പിന്നീട് പ്രിയങ്ക എക്‌സില്‍ പങ്കുവെച്ചു. തന്റെ മുത്തശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധിക്ക് ഗോത്ര സംസ്‌കാരത്തോടുണ്ടായിരുന്ന ആദരവ് സൂചിപ്പിച്ചുകൊണ്ടായിരുന്നു ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ നൃത്ത വീഡിയോ പ്രിയങ്ക പങ്കുവെച്ചത്.

പ്രകൃതിയെ ആരാധിക്കുകയും എതുവിധേനയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച സംസ്‌കാരമാണ് ഗോത്രവര്‍ഗ സംസ്‌കാരമെന്ന് മുത്തശി പറയാറുണ്ടെന്ന് പ്രിയങ്ക എക്‌സില്‍ കുറിച്ചു. അതേസമയം പ്രിയങ്ക ഗാന്ധിയുടെ നൃത്തവും രൂപവും ഇന്ദിരാ ഗാന്ധിയെ ഓര്‍മ്മപ്പെടുത്തുന്നു എന്നാണ് വീഡിയോക്ക് പിന്നാലെ വന്ന കമന്റുകള്‍. 1968-ലെ റിപ്പബ്ലിക് ദിന ആഘോഷത്തി നിടെ നാടോടി നര്‍ത്തകര്‍ക്കൊപ്പം ചുവടു വെക്കുന്ന ഇന്ദിരാ ഗാന്ധിയുടെ ചിത്രവു മായി ഏറെ സാമ്യം ഇതിനുണ്ട് എന്നാണ് ചിലര്‍ പറയുന്നത്.

റാഞ്ചിയിലെ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്ത ശേഷം 300 കിലോമീറ്റര്‍ അകലെയുള്ളയുള്ള ഗോഡ്ഡയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കാ നായി പ്രിയങ്ക പിന്നീട് യാത്ര തിരിച്ചു. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് റാലിയില്‍ പ്രിയങ്ക നടത്തിയത്.

പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമുദായങ്ങളുടെ ശാക്തീകരണത്തിന് നിര്‍ണായകമായ ഇന്ത്യന്‍ ഭരണഘടനയില്‍ മാറ്റം വരുത്താനും സംവരണം കുറയ്ക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. ഗോത്ര വര്‍ഗത്തിന്റെയും ജാര്‍ഖണ്ഡിന്റെയും ശബ്ദമായിരുന്ന ഹേമന്ത് സോറനെ തിരഞ്ഞെടുപ്പിന് മുമ്പ് ജയിലില്‍ അടച്ചു.

മറുവശത്ത് ഭരണഘടന മാറ്റുന്നതിനേക്കുറിച്ച് ബിജെപി നേതാക്കള്‍ നിരന്തരം സംസാരിക്കുന്നു. ആദിവാസികളുടെയും ദളിതരുടെയും പിന്നാക്കക്കാരുടെയും അവകാശങ്ങള്‍ തട്ടിയെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഒരു കാരണവശാലും ഇത് സംഭവിക്കാന്‍ അനുവദിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.


Read Previous

മഴ മുന്നറിയിപ്പില്‍ മാറ്റം: അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Read Next

ഞാന്‍ ജൈവീകമായി ജനിച്ചതല്ല; എന്നെ ദൈവം അയച്ചതാണ്:’ വിചിത്ര വാദവുമായി നരേന്ദ്ര മോഡി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »