Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരാള്‍ക്ക് എതിരെ ആരോപണം വന്നാല്‍ പ്രതിയുടെ കുടുംബത്തെ ശിക്ഷിക്കുക അവരുടെ വീട് ഇടിച്ചുനിരത്തുക ഇതല്ല നീതി, ‘ബുള്‍ഡോസര്‍ നീതി’ അംഗീകരിക്കാന്‍ ആകില്ലെന്ന് പ്രിയങ്ക; ശിക്ഷ തീരുമാനിക്കേണ്ടത് കോടതി മാത്രം


അക്രമ സംഭവങ്ങളില്‍ പങ്കാളിയായവരുടെ വീട് ഇടിച്ചു നിരത്തുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ‘ബുള്‍ഡോസര്‍ നീതി’ അംഗീകരിക്കാനാവില്ല എന്നും അത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ഛത്തര്‍പുര്‍ ജില്ലയില്‍ പ്രതിഷേധത്തില്‍ പങ്കാളിയായി എന്നാരോപിച്ച് വീട് ഇടിച്ചുതകര്‍ത്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയ ‘എക്സി’ലൂടെയാണ് പ്രിയങ്കയുടെ പ്രതികരണം.

“ഒരാള്‍ കുറ്റം ചെയ്‌താല്‍ ശിക്ഷ കോടതിക്ക് മാത്രമേ തീരുമാനിക്കാന്‍ കഴിയുകയുള്ളൂ. ഒരാള്‍ക്ക് എതിരെ ആരോപണം വന്നാല്‍ പ്രതിയുടെ കുടുംബത്തെ ശിക്ഷിക്കുക. അവരുടെ വീട് ഇടിച്ചുനിരത്തുക. ഇതല്ല നീതി. ഇത് കാടത്തത്തിന്റെയും അനീതിയു ടെയും പാരമ്യമാണ്. നിയമപാലകരും നിയമലംഘകരും തമ്മില്‍ വ്യത്യാസം വേണം. സര്‍ക്കാരുകള്‍ക്ക് കുറ്റവാളികളെപ്പോലെ പെരുമാറാന്‍ കഴിയില്ല. നിയമം പിന്തുടരണം. ഭരണഘടന, ജനാധിപത്യം, മാനവികത എന്നിവയാണ് സംസ്കാരമുള്ള ഒരു സമൂഹ ത്തിലെ ഭരണത്തിന് യോജിക്കുക.” – പ്രിയങ്ക പറഞ്ഞു.

മഹാരാഷ്ട്ര നാസിക് ജില്ലയില്‍ വച്ച് പുരോഹിതന്‍ രാംഗിരി മഹാരാജ് നടത്തിയ പരാമര്‍ശത്തിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ പങ്കാളിയായെന്ന് ആരോപിച്ച് ഒരാളുടെ വീട് പോലീസ് ഇടിച്ചുനിരത്തിയിരുന്നു. അക്രമസംഭവങ്ങളില്‍ രണ്ടു പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. 150 പേര്‍ക്ക് എതിരെയാണ് പോലീസ് കേസ് എടുത്തത്.


Read Previous

ഇന്ത്യയിലെ ‘ഇടതുപക്ഷ തീവ്രവാദം’ 2026ൽ അവസാനിപ്പിക്കും; അതിനുള്ള സമയമായെന്ന് അമിത് ഷാ

Read Next

പ്രതി നുണപരിശോധന ആവശ്യപ്പെട്ടത് എന്തിന്? മൃതദേഹം കണ്ടെത്തിയ ഹാളിൽ രണ്ട് പിജി ഡോക്ടര്‍മാരുടെ വിരലടയാളങ്ങളും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »