Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സംസ്ഥാനത്ത് ധൂര്‍ത്ത്; പെന്‍ഷന്‍ നല്‍കാന്‍ കാശില്ലാത്തപ്പോഴും സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിക്കുന്നു; സര്‍ക്കാരിനെതിരെ ഗവര്‍ണര്‍


തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നത്. പണം അനാവശ്യമായി പാഴാക്കുന്നു. ജനങ്ങളുടെ പണം ഉപയോഗിച്ച് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിക്കുന്നു. അതേസമയം പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിന് കാശില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.

ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന ഗവര്‍ണറുടെ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ആരിഫ് മുഹമ്മദ് ഖാന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാര്‍ ഗവര്‍ണറെ കാര്യങ്ങള്‍ അറിയിക്കുന്നില്ല. എല്ലാ ഭരണഘടനാ സീമകളും സര്‍ക്കാര്‍ ലംഘിക്കുകയാണ്.

സർവ്വകലാശാല ബില്ല് പാസാക്കുന്നതിന് മുമ്പ് ഗവർണറുടെ അനുമതി വാങ്ങണമായിരുന്നു. ധനബില്ലാണ്. അതിൽ പാലിക്കേണ്ട ഉത്തരവാദിത്വങ്ങൾ സർക്കാർ ചെയ്തില്ല. മുഖ്യമന്ത്രിയാണ് ബില്ലിനെ കുറിച്ച് വിശദീകരിക്കാൻ വരേണ്ടത്. അതുണ്ടായില്ല. മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കാതെ ബില്ലിൽ തന്‍റെ നിലപാടിൽ മാറ്റമില്ലെന്നും ​ഗവർണർ പറഞ്ഞു

കടുത്ത സാമ്പത്തിക പ്രതിസന്ധിയിരിക്കുമ്പോഴും സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നത്. സാമ്പത്തികമായി തകർന്നു നിൽക്കുന്നവെന്ന് സർക്കാർ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ച നടപടിയെ ​ഗവർണർ സ്വാ​ഗതം ചെയ്തു. ഭരണ ഘടനാ പരമായി എന്തെങ്കിലും സംശയമുണ്ടങ്കിൽ ആർക്കു വേണമെങ്കിലും സുപ്രീം കോടതിയെ സമീപിക്കാം. സുപ്രീം കോടതിയുടെ നോട്ടീസ് ലഭിച്ചാൽ താൻ മറുപടി പറയും. തന്‍റെ ഉത്തരവാദിത്വ ക്കുറിച്ച് മറുപടി നൽകും. ​ഗവർണറും നിയമസഭയുടെ ഭാ​ഗമാണ്. സർക്കാർ ആരോപണങ്ങൾക്ക് മാധ്യമങ്ങളിൽ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


Read Previous

200 യൂണിറ്റ് വൈദ്യുതി സൗജന്യം; 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍; കാര്‍ഷിക വായ്പ എഴുതിത്തള്ളും; വന്‍ വാഗ്ദാനങ്ങളുമായി ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക

Read Next

കെ എസ് യു വിജയം ആഘോഷമാക്കി പാലക്കാട് ജില്ല ഒ ഐ സി സി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »