Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കിഴക്കന്‍ ഇന്ത്യയിലെ പ്രമുഖ നേതാവ്; തലയ്ക്ക് ഒരു കോടി വില’; ഝാര്‍ഖണ്ഡില്‍ മൂന്ന് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു


റാഞ്ചി: ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍, മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട സഹദേവ് സോറനും കൊല്ലപ്പെ ട്ടവരില്‍ ഉള്‍പ്പെടുന്നു. രഘുനാഥ് ഹെംബ്രാം, ബിര്‍സെന്‍ ഗഞ്ചു എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് മാവോയിസ്റ്റുകള്‍.

ഗോര്‍ഹര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പന്‍തിത്രി വനമേഖലയില്‍ രാവിലെ ആറ് മണിയോടെയാണ് മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സഹദേവ് സോറന്റെയും മറ്റ് രണ്ട് മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങള്‍ തിരച്ചിലിനിടെ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമാണ് സഹദേവ് സോറന്‍. ഇന്ത്യയുടെ കിഴക്കന്‍ മേഖലയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണ് ഇയാളെന്നും ഝാര്‍ഖണ്ഡ് പൊലീസ് പറഞ്ഞു. വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന നടത്തിയ സംയുക്തനീക്കത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.

സഹേദവിനെ കൂടാതെ കൊല്ലപ്പെട്ട മാവേയിസ്റ്റ് നേതാക്കളായ രഘുനാഥ് ഹെംബ്രാം, ബിര്‍സെന്‍ ഗഞ്ചു എന്നിവരെ കണ്ടെത്തുന്നവര്‍ക്കും സര്‍ക്കാര്‍ 25 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വനമേഖല യില്‍ തിരച്ചില്‍ തുടരുകയാണെന്നും സുരക്ഷാ സേന അറിയിച്ചു.


Read Previous

ദോഹ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്; ഖത്തർ യുഎസിൻ്റെ മികച്ച സഖ്യകക്ഷിയെന്ന് ട്രംപ്, യു എസ് ചെയ്തതേ ഞങ്ങളും ചെയ്തുള്ളൂ; 9/11നെ ചൂണ്ടിക്കാട്ടി ട്രംപിന് നെതന്യാഹുവിന്‍റെ മറുപടി

Read Next

സസ്പെന്‍ഷന്‍ കാലത്ത് എങ്ങനെ പെരുമാറണമെന്നറിയാം, സഭയില്‍ എത്തിയത് പാര്‍ട്ടിയെ ധിക്കരിച്ചല്ല: രാഹുല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »