Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദി രാജാവിന്റെ അതിഥിയായി പ്രമുഖ വാഗ്മി ഉനൈസ് പാപ്പിനിശ്ശേരി ഹജ്ജിന് എത്തും


കോഴിക്കോട്:പ്രമുഖ വാഗ്മിയും കണ്ണൂർ- വാരം ദാറുൽ ബയ്യിന ഖുർആൻ അക്കാഡമി ഡയറക്ടറുമായ ഉനൈസ് പാപ്പിനിശ്ശേരി ക്ക് സൗദി രാജാവിന്റെ അതിഥിയായി ഈ വർഷത്തെ ഹജ്ജിന് ക്ഷണം ലഭിച്ചു.
കെ എൻ എം പ്രതിനിധിയായിട്ടാണ് ഉനൈസ് പാപ്പിനിശ്ശേരിക്ക് അവസരം ലഭിക്കുന്നത്. യുവജന വിഭാഗമായ ഐ എസ് എം സംസ്ഥാന പ്രവർത്തക സമിതി അംഗമാണ് അദ്ദേഹം.

കേരളത്തിനകത്തും പുറത്തും പ്രഭാഷണ വേദികളിലെ നിറസാന്നിദ്ധ്യമാണ് ഉനൈസ്.പാപ്പിനിശ്ശേരി. ലാവളപ്പിൽ,കാസിമാണ് പിതാവ്.ഈ മാസം 28 നു ഡൽഹിയിൽ നിന്നും അദ്ദേഹം ഹജ്ജിന് പുറപ്പെടും.ഇന്ത്യയിൽ നിന്നും സൗദി രാജാവിന്റെ.അതിഥികളായി പോകുന്നവർക്ക് .27 നു സൗദി എമ്പസിയിൽ യാത്രയയപ്പ് നൽകും.അമ്പത് പേർക്കാണ് ഇന്ത്യയിൽ നിന്നും അവസരം ലഭിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സൗദി രാജാവിന്റെ അതിഥികളായി പ്രമുഖർ ഹജ്ജിന് എത്തുന്നുണ്ട്. രാഷ്ട്രീയ സാമൂഹ്യ, വിദ്യാഭ്യാസ, മത മേഖലയിലെ പ്രമുഖരെയാണ്‌ സൗദി എംബസി വഴി ഹജ്ജിന് തെരഞ്ഞെടുക്കുന്നത്.സൗദി മത കാര്യ മന്ത്രാലയമാണ് കോർഡിനേറ്റ് ചെയ്യുന്നത്. ആധികാരിക മത സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പേരുകൾ നിർദ്ദേശിക്കാൻ സാധിക്കും. ആ പട്ടികയിൽ നിന്നാണ് ഹജ്ജിന് തെരെഞ്ഞെടുക്കാറുള്ളത്. കെ എൻ എം സംസ്ഥാന സമിതി വർഷങ്ങളായി ഈ അവസരം ഉപയോഗിച്ച് വരുന്നു. സൗദി രാജാവ് അതിഥികളുടെ എല്ലാ ചെലവുകളും വഹിക്കുന്നു. പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ചക്ക് അവസരം നൽകുകയും ചെയ്യുന്നു.

കെ എൻ എം പ്രതിനിധി കൾക്ക് അവസരം നൽകുന്ന സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്, കിരീടവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവർക്കും,സൗദി മത കാര്യ മന്ത്രാലയത്തിനും സൗദി എംബസിക്കും പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനിയും ജനറൽ സെക്രട്ടറി പി പി ഉണ്ണീൻ കുട്ടി മൗലവിയും, എംബസി കോഡിനേറ്റർ ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹിയും, നന്ദി അറിയിച്ചു.


Read Previous

സി ബി എസ് ഇ പത്ത്, പന്ത്രണ്ട്, അൽ ആലിയ സ്കൂളിന് മികച്ച വിജയം

Read Next

“ലഹരിക്ക് റെഡ് കാർഡ്” ഷൂട്ടൗട്ട് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »