പ്രമുഖ റേഡിയോ അവതാരിക ആർ ജെ ലാവണ്യ അന്തരിച്ചു, കുവൈറ്റിലെ ആദ്യ മലയാളം റേഡിയോയിലൂടെ പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ടവള്‍


കുവൈത്ത് സിറ്റി / തിരുവനന്തപുരം : ഓഗസ്റ്റ് 13, പ്രമുഖ റേഡിയോ അവതാരിക ആർ ജെ ലാവണ്യ 41 (രമ്യാ സോമസുന്ദരം) അന്തരിച്ചു. കുവൈത്തിലെ ആദ്യ മലയാളം റേഡിയോയായ യു എഫ് എം ൽ അവതാരികയായിരുന്ന ലാവണ്യ, ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആയി ജോലി ചെയ്തു വരികയായിരുന്നു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

പതിനഞ്ചു വർഷത്തിലധികമായി മാധ്യമരംഗത്തു പ്രവർത്തിക്കുന്ന ലാവണ്യ 2012 മുതൽ 13 വരെ കുവൈത്തിൽ ആദ്യമായി ആരംഭിച്ച യു. എഫ് എം റേഡിയോയിൽ നിരവധി പരിപാടികളുടെ അവതാരികയായിരുന്നു. ക്ലബ്ബ് എഫ് എം, റെഡ് എഫ് എം, റേഡിയോ രസം എന്നിവിടങ്ങളിലും ജോലി ചെയ്തു. സംഗീത കലാകാരനായ അജിത് പ്രസാദാണ് ഭർത്താവ്’ ‘

അച്ഛൻ പരേതനായ സോമസുന്ദരം. അമ്മ ശശികല .വസുന്ധര, വിഹായസ് എന്നിവർ മക്കളാണ്.മൃതദേഹം തമലം മരിയൻ അപാർട്ട്മെൻ്റി ൽ പൊതുദർശനത്തിനു വെച്ച ശേഷം തൈക്കാട് ശാന്തികവാടത്തിൽ നാളെ സംസ്കാരം നടക്കും.


Read Previous

അര്‍ജുന്റെ ലോറിയുടെ ജാക്കി കണ്ടെത്തി ഈശ്വര്‍ മാല്‍പെ; സ്ഥിരീകരിച്ച് ഉടമ, ബുധനാഴ്ച രാവിലെ മുതല്‍ വീണ്ടും തിരച്ചില്‍

Read Next

കാഫിര്‍’ പോസ്റ്റ് ആദ്യം എത്തിയത് ഇടത് സൈബര്‍ ഗ്രൂപ്പില്‍, പോരാളി ഷാജിക്ക് പിന്നില്‍ വഹാബെന്ന് പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »