
പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് പലായനം ചെയ്തതിന് പിന്നാലെ ബംഗ്‌ളാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി കൊള്ളയടിച്ച് പ്രതിഷേധക്കാര്‍. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ. അവര്‍ വസതിയി ലുടനീളമുള്ള മുറികള്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും വസ്തുവകകള്‍ എടുത്തു കൊണ്ടുപോകുകയും ചെയ്തു.
സമരക്കാര്‍ മീനുമായി പോകുന്നതിന്റെയും ബിരിയാണി] കഴിക്കുന്നതിന്റെയു മെല്ലാം വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു.സോഷ്യല്‍ മീഡിയയിലെ ദൃശ്യങ്ങള്‍ ഹസീനയുടെ ഔദ്യോഗിക വസതിയുടെ ഡ്രോയിംഗ് റൂമുകളില്‍ ജനക്കൂട്ട ത്തെ കാണിച്ചു. ചില ആളുകള്‍ രാജ്യത്തെ ഏറ്റവും സംരക്ഷിത കെട്ടിടങ്ങളിലൊന്നായ ഗണഭബനില്‍ നിന്നും ടെലിവിഷനുകളും കസേരകളും മേശകളും കൊണ്ടുപോകുന്ന തും കാണാം. സമരക്കാര്‍ ഹസീനയുടെ വസതി കൊള്ളയടിക്കുന്നതും അടുക്കളയില്‍ നിന്നും ഫ്രിഡ്ജില്‍ നിന്നും മീനും ബിരിയാണിയും കഴിക്കുന്നതും കാണാമായിരുന്നു. കെട്ടിടത്തിനുള്ളിലെ ഇവരുടെ ഛായാചിത്രങ്ങളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു.
പലരും അസംസ്‌കൃത മത്സ്യങ്ങള്‍ ജീവനുള്ള ആടുകള്‍ താറാവുകള്‍ എന്നിവ എടുത്തു കൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. ഷെയ്ഖ് ഹസീനയുടെ വീടിന്റെ കിടപ്പുമുറി കളിലും ആളുകള്‍ പ്രവേശിച്ചു, ചിലര്‍ പ്രധാനമന്ത്രിയുടെ കട്ടിലില്‍ കിടക്കുന്നതും കാണപ്പെട്ടു.
ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശ് സ്വാതന്ത്ര്യ നേതാവുമായ ഷെയ്ഖ് മുജീ ബുര്‍ റഹ്മാന്റെ വലിയ പ്രതിമയ്ക്ക് മുകളില്‍ പ്രതിഷേധക്കാര്‍ കയറി അത് നശി പ്പിക്കാന്‍ ശ്രമിച്ചു. മുജീബുര്‍ റഹ്മാന്റെ നിരവധി ഛായാചിത്രങ്ങളും നശിപ്പിക്കപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും മറ്റ് കെട്ടിടങ്ങളില്‍ നിന്നും ഷെയ്ഖ് ഹസീനയുടെ ഛായാചിത്രങ്ങള്‍ നീക്കം ചെയ്തു.
ക്വാട്ട സമ്പ്രദായത്തിനെതിരായ പ്രക്ഷോഭമായി ഒരു മാസത്തിലധികം മുമ്പ് ആരംഭിച്ച പ്രതിഷേധം ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ അക്രമ സംഭവങ്ങളിലൊന്നായി വളര്‍ന്നു. 15 വര്‍ഷത്തിലേറെയായി രാജ്യം ഭരിക്കുന്ന ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സര്‍ക്കാരിനെ പുറത്താക്കണം എന്നാണ് സമരക്കാരുടെ ആവശ്യം. രാജ്യത്ത് നിന്നും രക്ഷപ്പെട്ട ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഇന്ത്യയില്‍ അഭയം തേടി.