Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിലക്ക് ലംഘിച്ച് ബഹ്‌റൈനിൽ പ്രതിഷേധ പ്രകടനം, പോലീസുമായി ഏറ്റുമുട്ടൽ; ഒരാൾക്ക് പരിക്ക്


മനാമ: ബഹ്റൈനിൽ പോലീസ് വിലക്ക് ലംഘിച്ച് പ്രതിഷേധ മാർച്ച് സംഘടിപ്പി ച്ചവർക്കെതിരേ നടപടി. സംഭവത്തിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നോർത്തേൺ ഗവർണറേ റ്റിലെ ദിറാസിലും ബഹ്റൈനിലെ മറ്റ് പ്രദേശങ്ങളിലും മുൻകൂർ മുന്നറിയിപ്പ് നൽകിയിട്ടും നിയമവിരുദ്ധമായി സംഘം പ്രകടനം നടത്തുകയായിരുന്നുവെന്ന് നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിന്റെ ഡയറക്ടർ ജനറൽ അറിയിച്ചു.

പ്രകനങ്ങൾ നടത്തരുതെന്നും അത് നിയമനടപടികൾക്ക് ഇടയാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ ഈ മുന്നറിയിപ്പ് അവഗണിച്ച് ആൾക്കൂട്ടം പ്രകടനവുമായി റോഡിൽ ഇറങ്ങുകയായിരുന്നു. നിയമ വിരുദ്ധ മാർച്ചിൽ പങ്കെടുത്തവർ പോലീസ് ഉദ്യോഗസ്ഥർക്കു നേരെ തിരിയുകയും അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടയുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുകയും ചെയ്തതായി അധികൃതരെ ഉദ്ധരിച്ച് ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

തുടർന്നാണ് പ്രകടനക്കാർക്കെതിരേ പോലീസ് നടപടി സ്വീകരിച്ചത്. ഇതേത്തുടർന്ന് പ്രകടനത്തിൽ പങ്കെടുത്ത ഒരാൾക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. കലാപം സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് പ്രകടനക്കാർ എത്തിയതെന്നും അവർ പൊതു മുതൽ നശിപ്പിക്കുകയും പൊതുഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുകയും പോലീസിന് നേരെ ഇരുമ്പ് വടികളും കല്ലുകളും എറിയുകയും അവരുടെ ഔദ്യോഗിക കൃത്യനി ർവഹണം തടസ്സപ്പെടുത്തിയെന്നുമാണ് പ്രകടനക്കാർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. പ്രകടനത്തിൽ പങ്കെടുത്തവർക്കും അതിന് ആഹ്വാനം നടത്തിയവർക്കും എതിരേ കൂടുതൽ നടപടികളുണ്ടാകുമെന്നാണ് റിപ്പോർട്ട്.

നിയമ ലംഘനങ്ങളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകിട്ടും അത് അനുസരിക്കാതെ റോഡിലിറങ്ങിയ പ്രകടനക്കാരിൽനിന്ന് ജനങ്ങളെയും അവരുടെ സ്വത്തുക്കളെയും സംരക്ഷിക്കുകയെന്ന നിയമപരമായ ഉത്തരവാദിത്തമാണ് പോലീസ് നിർവഹിച്ച തെന്നും അതാണ് പ്രകടക്കാർക്കെതിരെ നടപടി എടുക്കേണ്ട സാഹചര്യം സൃഷ്ടിച്ച തെന്നും പോലീസ് അറിയിച്ചു. പ്രകടനക്കാരും പോലീസുമായുണ്ടായ ഏറ്റമുട്ടലിനി ടെയാണ് പ്രകടനക്കാരിൽ ഒരാൾക്ക് പരിക്കേറ്റത്.


Read Previous

ആ കളി മെലോനിയോട് വേണ്ട; കണ്ണില്‍ പെടാത്ത നാലടി ഉയരക്കാരിയെന്ന് പരിഹസിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് പിഴ നാലര ലക്ഷം

Read Next

എക്‌സിലൂടെ അപ്രതീക്ഷിത പ്രഖ്യാപനം’ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നതായി ജോ ബൈഡന്‍; കമലാ ഹാരിസിന് പിന്തുണ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »