Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാധ്യമ പ്രവർത്തകരെ കൊലപ്പെടുത്തിയ ഇസ്രയേലിനെതിരെ പ്രതിഷേധം ശക്തം; അന്വേഷണം വേണമെന്ന് യുഎൻ


ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറയുടെ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ഇസ്രയേലുമായിട്ടുള്ള നിക്ഷേപബന്ധം പുനഃപരിശോധിക്കുമെന്ന് നോർവെ അറിയിച്ചു. ഗാസയെ സൈനികമായി കീഴ്‌പ്പെടുത്താനുള്ള ഇസ്രയേൽ പദ്ധതി ചെറുക്കാൻ യൂറോപ്യൻ യൂണിയൻ തയാറാകണമെന്ന് സ്പെയിൻ ആവശ്യപ്പെട്ടു.

ഇസ്രയേലിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അൽ ജസീറ അറബിക് കറസ്പോണ്ടൻ്റ് അനസ് അൽ ഷരീഫ്, കറസ്പോണ്ടൻ്റ് മുഹമ്മദ് റെയ്ഖ്, കാമറ ഓപറേറ്റർമാരായ ഇബ്രാഹിം സഹീർ, മുഹമ്മദ് നൗഫൽ, മുഅ്‌മിൻ അലിവ എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ഭീഷണി വക വയ്ക്കാതെ ഇസ്രയേൽ ക്രൂരത ലോകത്തിനു മുന്നിൽ അവതരിപ്പിച്ച മാധ്യമ പോരാളികൾക്ക് ഗാസ ജനത കണ്ണീരോടെയാണ് വിട നൽകിയത്. കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ അൽ ഷിഫ ആശുപത്രിയിൽ ഡസൻ കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്.

കൊല്ലപ്പെട്ട അനസ് അൽ ഷരീഫ് ഹമാസുമായി ബന്ധമുള്ള ഒരു ‘തീവ്രവാദി’ ആണെന്ന് ഇസ്രയേൽ ആരോപിച്ചു. ഹമാസിൻ്റെ ‘തീവ്രവാദ സെല്ലിന്’ നേതൃത്വം നൽകിയതും റോക്കറ്റ് ആക്രമണങ്ങൾ ആസൂത്രണം ചെയ്തതും ഷെരീഫ് ആണെന്ന് ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. 2013ൽ ഹമാസിൽ ചേർന്നതിൻ്റെ രേഖകളും അദ്ദേഹത്തിൻ്റെ സൈനിക വിവരങ്ങളും ഇസ്രയേൽ പുറത്തുവിട്ടു. മാധ്യമപ്രവർത്തകരെ ഇസ്രയേൽ ലക്ഷ്യമിടുന്നതിനെ മാധ്യമസ്വാതന്ത്ര്യ സംഘടനകൾ അപലപിച്ചു. യുഎൻ മനുഷ്യാവകാശ സമിതി ഈ ആക്രമണത്തെ ‘അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനം’ എന്ന് വിശേഷിപ്പിച്ചു.

ഭക്ഷണം കാത്തുനിന്നവരുൾപ്പെടെ 48 പേർ ഇന്നലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ ആറ് മാസത്തിനിടെ, ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ 2500 പേർ ചികിൽസ ലഭിക്കാതെ മരണപ്പെട്ടതായി ഗാസ സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് ഇസ്രയേൽ ഏർപ്പെടുത്തിയ വിലക്കാണ് ഇവരുടെ മരണത്തിന് വഴിയൊരുക്കിയത്. പലസ്തീൻ രാഷ്ട്രത്തെ അംഗീക രിക്കുമെന്ന് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ജർമനി ഗാസയിൽ ഉപയോഗിക്കാൻ സാധ്യതയുള്ള ആയുധങ്ങ ളുടെ കയറ്റുമതി നിർത്തിവച്ചു. ഹമാസ് നിയന്ത്രിത ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക നുസരിച്ച്, ഇസ്രയേലിൻ്റെ ആക്രമണങ്ങളിൽ 61,499 പലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് നടത്തിയ ആക്രമണങ്ങളിൽ 1,219 പേർ കൊല്ലപ്പെട്ടു.


Read Previous

വോട്ടർപ്പട്ടിക വിവാദത്തിനിടെ സുരേഷ് ഗോപി തൃശൂരിലേക്ക്; സ്വീകരണം ഒരുക്കി ബിജെപി

Read Next

വോട്ടുവിവാദത്തിനിടെ കനത്ത പൊലീസ് സുരക്ഷാ സന്നാഹത്തോടെ; സുരേഷ് ഗോപി തൃശൂരില്‍, മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »