മുംബൈ: സിംബാബ് വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടി. രോഹിത് ശര്‍മ, വിരാട് കൊലി ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ ശുഭ്മാന്‍ ഗില്ലിനെയാണ് അടുത്ത മാസം നട ക്കാനിരിക്കുന്ന പര്യടനത്തില്‍ നായകനായി നിയമിച്ചിരിക്കുന്നത്.

രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം നടക്കാനിരിക്കുന്ന പര്യ ടനത്തില്‍ എന്‍സിഎ തലവന്‍ വിവിഎസ് ലക്ഷ്മണും സംഘവുമായിരിക്കും പരിശീ ലകര്‍. ഇപ്പോള്‍ പുരോഗമിക്കുന്ന ട്വന്റി 20 ലോകകപ്പിന് ശേഷം ജൂലൈ ആറിനാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം.
15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ ലോകകപ്പ് കളിക്കുന്ന ടീമില്‍ നിന്ന് സഞ്ജുവിന് പുറമേ രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റൊരു താരം യശ്വസി ജയ്സ്വാ ളിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായിട്ടാണ് ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യന്‍ ടീമിന്റെ നായകനായി നിയമിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
കഴിഞ്ഞ മാസം അവസാനിച്ച ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ അഭിഷേഖ് ശര്‍മ, നിതീഷ് റെഡ്ഡി, റിയാന്‍ പരാഗ്, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ ആദ്യമായി ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, യശ്വസി ജയ്സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, ധ്രുവ് ജൂരല്‍, നിതീഷ് റെഡ്ഡി, റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ.