ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ജിദ്ദ: സൗദി കെ.എം.സി.സി. ദേശീയ ഫുട്ബോളിന് ജിദ്ദ അസീരിയ സ്റ്റേഡിയത്തിൽ തുടക്കമായി . രണ്ട് മാസത്തിലേറെ കാലം നീണ്ടു നിൽക്കുന്ന മേള സൗദിയിലെ പ്രമുഖ 8 ടീമുകൾ മാറ്റുരക്കുന്ന സൗദിയിലെ നാലു് പ്രവിശ്യകളിലായിട്ടാണ് സംഘടിപ്പികുന്നത് . ഉൽഘാടന മൽസരത്തിൽ എൻ കംഫർട്ട് എ.സി.സിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് റീം റിയൽ കേരള എഫ്.സി വിജയം .
ജിബിൻ വർഗ്ഗീസിൻ്റെ രണ്ട് ഗോളുകളാണ് ആദ്യ മൽസരത്തിൻ്റെ ഹൈലേറ്റ് . രണ്ടാം പകുതി ആരംഭിച്ച ഉടൻ തന്നെ ഹാഷിം , പോൾ , ജിബിൻ വർഗ്ഗീസ് എന്നിവർ ഓരോ ഗോളുകൾ നേടിയതോടെ റീം റിയൽ കേരളക്ക് ആധികാരിക വിജയം സമ്മാനിച്ചു . മാൻ ഓഫ് ദ മാച്ച് പരസ്കാരത്തിന് ജിബിൻ വർഗീസ് അർ ഹനായി . കംഫർട്ട് ട്രാവൽസ് പുരസ്കാരം അ സ്ക്കർ മുണ്ടയിൽ ജിബിന് കൈമാറി .

രണ്ടാം മൽസരത്തിൽ എച്ച് എം ആർ യാമ്പു വിനെതിരെ ചാംസ് മസാല സബിൻ എഫ് സി ക്ക് വിജയം ഒന്നിനെതിരി 4 ഗോളുകൾക്ക് ജയം. ഫസലുറഹ്മാൻ (2) മുഹമ്മദ് അനീസ് , അലി ഷാൻ എന്നിവർ ഓരോ ഗോളുകൾ നേടിയപ്പോൾ യാമ്പു എഫ് സി ക്കു വേണ്ടി മുഹമ്മദ് റിസ്വാൻ ആശ്വാസ ഗോൾ കണ്ടെത്തി . സബിൻ എഫ് സി യുടെ ഫസലു റഹ്മാനെ മാൻ ഓഫ് ദ മാച്ച് പുരസ്കരത്തിന് അർഹനായി . മാൻ ഓഫ് ദ മാച്ച് പുരസ്കാരം കംഫർട്ട് ട്രാവൽസ് ഉപഹാരം ഇസ്മായിൽ മുണ്ടക്കുളം കൈമാറി
ഉൽഘാടനത്തോടനുബന്ധിച്ച് 21 ഓളം വിവിധ കമ്മിറ്റികൾ അണിനിരന്ന മാർച്ച് പാസ്റ്റ് ചടങ്ങിന് മാറ്റുകൂട്ടി . മുഹമ്മദ് സാജിദിൻ്റെ ഖിറാഅത്തോടു കൂടിയ യോഗത്തിന് ചീഫ് കോ ഓർഡിനേറ്റർ മുജീബ് ഉപ്പട ആമുഖ പ്രഭാഷണം നടത്തി. പ്രസിഡൻറ് കുഞ്ഞു മോൻ കാക്കിയ അധ്യക്ഷത വഹിച്ച ചടങ്ങ് ഇ ടി മുഹമ്മദ് ബഷീർ എം.പി ഉൽഘാടനം ചെയ്തു.
ചടങ്ങിന് ആശംസകൾ നേർന്ന് വി.പി മുഹമ്മദലി ജിദ്ദ നാഷണൽ ഹോസ്പിറ്റൽ , അഹമ്മദ് പാളയാട്ട് , നിസാം മമ്പാട് , ഉസ്മാൻ അലി പാലത്തിങ്ങൽ , നാസർ വെളിയ ങ്കോട് , ഷറഫുദ്ദീൻ കണ്ണേറ്റി , നാസർ എടവനക്കാട് , അബ്ദുൽ ഗഫൂർ ഖുൻഫുദ , ഗഫൂർ ചേലേമ്പ്ര റാബിക്ക് , റസാഖ് മാസ്റ്റർ , ഹക്കീം പാറക്കൽ (ഒ. ഐ.സി.സി) , ഖിസ്മത്ത് മമ്പാട് ( നവോദയ ) ഗഫൂർ കൊണ്ടോട്ടി ( മീഡിയ ഫോറം ) ബേബി നീലാമ്പ്ര ( സിഫ്) എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് സ്വാഗതവും വി.പി മുസ്തഫ നന്ദിയും രേഖപ്പെടുത്തി . ‘
സിഫിൻ്റെ നേതൃത്വത്തിൽ മൽസരങ്ങൾ നിയന്ത്രിച്ചു. പരിപാടിക്ക് ഇസ്മായിൽ മുണ്ടക്കുളം , അബു കട്ടുപ്പാറ , അഷ്റഫ് താഴെക്കോട് , സുബൈർ വട്ടോളി , ശിഹാബ് താമരക്കുളം , ഹുസൈൻ കരിങ്കറ തുടങ്ങി വിവിധ ജില്ലാ ഏരിയ മണ്ഡലം ഭാരവാഹികളും ചടങ്ങിന് നേതൃത്വം നൽകി
