റിയാദ്: പതിനാറാം വാർഷികത്തിന്‍റെ ഭാഗമായി അസീസിയയിലെ ഡോ. സമീർ പോളിക്ലിനിക്ക് ‘കെയർ പ്ലസ്’ ആരോഗ്യ പരിരക്ഷാ കാർഡ് പുറത്തിറക്കി. വിസിറ്റിംഗ് വിസയിലെത്തിയവർക്കും സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവർക്കും കെയർ പ്ലസ് കാർഡ് വഴി ചികിത്സാ ചെലവിൽ ഗണ്യമായ കിഴിവ് ലഭിയ്ക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ക്ലിനിക്ക് മെഡിയ്ക്കൽ ഡയറക്ടർ ഡോ. മുഹ്‌സിൻ ഹസൻ പ്രകാശനം ചെയ്തു. സീനിയർ ഫിസിഷ്യൻ ഡോ. ഖമറുൽ ഇസ്ലാം അധ്യക്ഷനായിരുന്നു. സി.പി മുസ്തഫ, സാമ്രാൻ അൽ അനസി , ഡോ. അബ്ദുൽ സുബ്ഹാൻ (നേത്ര രോഗ വിദഗ്ദൻ), ഡോ. മറിയം ഖാൻ (സ്ത്രീ രോഗ വിദഗ്ദ), ഡോ. ഹമീദുള്ള ഖാൻ, ഡോ. ജാസിം ഖാൻ, ഡോ. തൻസീല മസൂദ്, ഡോ.മൊഹിയുദ്ധീൻ അസാം, ഡോ.ഷെറിൻ, ഡോ.ബിന്‍ഷിർ, സിസ്റ്റർമാരായ സുനി, ആൻ, അസ്മ, മുന, ലൈല, ഷബീർ മലപ്പുറം, ബാബു കോട്ട, ജിജിത്ത് തലശ്ശേരി, ഷമീം പെരിഞ്ചീരി, റിയാസ് കൊളപ്പുറം, സുധീഷ് കോഴിശ്ശേരി, ഷാദിൽ പെരിഞ്ചീരി, ടിറ്റു നൂർ, ഷാക്കിബ് ആലം എന്നിവര്‍ പങ്കെടുത്തു. അക്ബർ വേങ്ങാട്ട് കാർഡിനെ കുറിച്ച് വിശദീകരിച്ചു.
കാർഡ്, ആവശ്യമുള്ളവർ ക്ലിനിക്ക് പ്രതിനിധികളെ ബന്ധപ്പെടുകയോ ക്ലിനിക്കിൽ നേരിട്ടെത്തി ആവശ്യമായ വിവരങ്ങൾ നൽകുകയോ ചെയ്യണം. ഒരു വർഷത്തെ കാലാവധി നിശ്ചയിച്ചിരിയ്ക്കുന്ന കാർഡുകൾ സംഘടനാ പ്രവർത്തകർക്കും ലഭ്യമാക്കും. ചികിത്സാ ചെലവ് താങ്ങാനാവാതെ ബുദ്ധിമുട്ടുന്നവർക്ക് കാർഡ് വലിയ ആശ്വാസം നൽകുമെന്നും മലയാളികളടക്കമുള്ള കൂടുതൽ ഡോക്ടർമാർ സമീർ ക്ലിനിക്കിൽ ഉടനെ ചാർജ്ജെടുക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.