Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പി.എസ്.സി കോഴ; പ്രമോദ് കോട്ടൂളിയെ പുറത്താക്കി സിപിഎം; പ്രശ്നം കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിയെന്ന് വിമർശനം


കോഴിക്കോട്: പി.എസ്.സി കോഴ ആരോപണത്തിൽ ക‍ടുത്ത നടപടിയുമായി സിപിഐഎം. ആരോപണവിധേയനായ സിപിഐഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അം​ഗം പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയിലാണ് തീരുമാനം. പാർട്ടിക്ക് ചേരാത്ത പ്രവർത്തനം നടത്തിയെന്ന് കമ്മിറ്റിയിൽ വിമർശനം ഉയർന്നു.

സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത നടപടി സ്വീകരിക്കണമെന്ന് നിർദേശം ഉണ്ടായിരുന്നു. സർക്കാരിനെയും സിപിഐഎമ്മിനെയും വലിയ വിവാദത്തിലാക്കിയ വിഷയമായിരുന്നു പി.എസ്.സി കോഴ ആരോപണം. ഇതിലാണ് കർശന നടപടിയി ലേക്ക് സിപിഐഎം കടന്നത്. കർശന നടപടി ഉറപ്പാക്കണമെന്ന് സംസ്ഥാ സെക്രട്ട റിയേറ്റിന്റെ നിർദേശത്തിൽ ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോ​ഗത്തിൽ ചർച്ച നടന്നത്. ഇതിൽ പ്രമോദ് കോട്ടൂളിയെ അം​ഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.

താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നടപടി ഭയക്കുന്നില്ലെന്നും പ്രമോദ് കോട്ടൂളി നേരത്തെ പ്രതികരിച്ചിരുന്നു. കോഴ വാങ്ങി എന്ന ആരോപണത്തിൽ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പ്രമോദ് കോട്ടൂളിയോട് വിശദീകരണം തേടിയിരുന്നു. വിവാദത്തിൽ ആരോപണം മാധ്യമ സൃഷ്ടി മാത്രം എന്നായിരുന്നു സിപിഐഎം നേതാക്കളുടെ പ്രതികരണങ്ങൾ എത്തിയിരുന്നിരുന്നത്. എന്നാൽ വിവാദത്തിൽ ഇപ്പോൾ സിപിഐഎം കടുത്ത നടപടിയിലേക്ക് കടക്കുന്നത്.


Read Previous

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: കിരീടം ചൂടി ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രജിക്കോവ

Read Next

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പിന്മാറാന്‍ ബൈഡനു മേല്‍ സമ്മര്‍ദവുമായി 17 ഡെമോക്രാറ്റ് അംഗങ്ങള്‍; സംഭാവനകള്‍ നല്‍കില്ലെന്ന് ഹോളിവുഡ് പ്രവര്‍ത്തകരും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »