
ഡാളസ്. മാധ്യമപ്രവര്‍ത്തനത്തിനുള്ള അമേരിക്കയിലെ പരമോന്നത ബഹുമതിയായ പുലിറ്റ്സര്‍ പുരസ്കാരത്തിന് ഇന്ത്യൻ വംശജരായ അന്താരാഷ്ട്ര റിപ്പോര്‍ട്ടിംഗ് വിഭാഗത്തിൽ മേഘ രാജ ഗോപാ ലനും പ്രാദേശിക റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍, നീല്‍ ബേഡിയും അര്ഹരായതിനെ തുടർന്ന് ലോക ത്തിൻറെ നാനാഭാഗത്തുനിന്നും അഭിനന്ദനങ്ങൾ പ്രവഹിക്കുന്നതോടൊപ്പം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നോർത്ത് ടെക്സാസ് ചാപ്റ്ററും അഭിനന്ദനങ്ങൾ അറിയിച്ചു സന്ദേശം അയച്ചു ഇന്ത്യൻ അമേരിക്കൻ മാധ്യമപ്രവർത്തകർക്ക് അഭിമാനത്തിന്റെ അനർഘ നിമിഷങ്ങ ളായിരുന്നു പുലിസ്റ്റർ പുരസ്കാര പ്രഖ്യാപനമെന്ന് പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു .
.
ജൂണ്‍ 11 വെള്ളിയാഴ്ചയായിരുന്നു നൂറ്റിയഞ്ചാമത് പുലിറ്റ്സര്‍ ജേതാക്കളെ പ്രഖ്യാപിച്ചത്. ചൈന യില്‍ ഉയിഗുര്‍ മുസ്ലിങ്ങളെ സംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ മേഘ രാജ ഗോപാലിനും ഫ്‌ളോറിഡയില്‍ കുട്ടികളെ കണ്ടെത്തുന്നതിനായി ലോ എന്‍ഫോഴ്സ്മെന്റ് അധികാരി കള്‍ നടത്തുന്ന ദുര്‍വ്യവഹാരങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിന് “ടാംപ ബേ ടൈംസില്‍’ നീല്‍ ബേദി എഴുതിയ അന്വേഷണ പരമ്പരയ്ക്കാണ് പുരസ്കാരം..
പുലിസ്റ്റർ പുരസ്കാര.ജേതാക്കൾ ഉൾപ്പെടെയുള്ള അമേരിക്കയിലെ പ്രഗത്ഭ ഇന്ത്യൻ അമേരിക്കൻ മാധ്യമ പ്രവർത്തകർക്കു അർഹമായ അംഗീകാരം നൽകുന്നതിനും അവരെ ആദരിക്കുന്നതിനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ കമ്മറ്റി സ്വീകരിക്കുന്ന എല്ലാ തീരുമാനങ്ങൾ ക്കും എല്ലാവിധ പിന്തുണയും സഹകരണവും നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രസിഡന്റ് സണ്ണി മാളിയേക്കൽ വാഗ്‌ദാനം ചെയ്തു .