ലൈവ് സ്ട്രീമിങ്ങിനിടയിൽ യേശുക്രിസ്തു മുടി മുറിക്കണമെന്ന വിവാദ പരാമർശം നടത്തിയ ഇന്തോനേഷ്യൻ മുസ്ലിം ട്രാൻസ് ഇൻഫ്ലുവൻസറെ അറസ്റ്റ് ചെയ്തു.

വിവാദ പരാമർശം നടത്തിയതിന് റാതു താലിസ എന്ന ട്രാന്‍സ് ഇന്‍ഫ്ലുവന്‍സറെയാണ് മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചത്. ഒരു ലൈവ് സ്ട്രീമിങ്ങിനിടയിൽ യേശുക്രിസ്തുവിന്‍റെ ചിത്രം കയ്യിലെടുത്ത് ഒരു പുരുഷനെ പോലെ തോന്നാൻ യേശു മുടി മുറിക്കണം എന്നായിരുന്നു റാതു നടത്തിയ പ്രസ്താവനയെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ഇന്തോനേഷ്യൻ നഗരമായ മേദാനിലെ കോടതിയാണ് ഇവരെ ശിക്ഷിച്ചത്.