എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പി വി അന്‍വര്‍, തിരുവനന്തപുരത്ത് എഡിജിപി കോടികളുടെ കൊട്ടാരം പണിയുന്നു’ സോളാര്‍ കേസ് അട്ടിമറിച്ചെന്നും ആരോപണം


തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സിപിഎം എംഎല്‍എ പി വി അന്‍വര്‍. സോളാര്‍ കേസ് അന്വേ ഷണം അട്ടിമറിച്ചതിലും എഡിജിപി എം ആര്‍ അജിത് കുമാറിന് പങ്കുണ്ടെന്ന് ആരോപിച്ച് പി വി അന്‍വര്‍ ഫോണ്‍ സന്ദേശം പുറത്തുവിട്ടു. കേസ് അന്വേഷിച്ച സംഘത്തില്‍ ഉണ്ടായിരുന്നത് എന്ന് കരുതുന്ന ഒരു ഉദ്യോഗസ്ഥന്റെ ഫോണ്‍ സന്ദേശമാണ് അന്‍വര്‍ പുറത്തുവിട്ടത്. സോളാര്‍ കേസ് അന്വേഷണം അട്ടിമറിച്ചതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് പങ്കുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതായുള്ള ഫോണ്‍ സന്ദേശമാണ് പുറത്തുവിടുന്നതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരത്ത് എം ആര്‍ അജിത് കുമാര്‍ സ്ഥലം വാങ്ങി കൊട്ടാര സദൃശ്യമായ വീട് പണിയുന്നതായും അന്‍വര്‍ ആരോപിച്ചു. വീട് പണിയുന്നതിന്റെ രേഖകള്‍ കിട്ടിയിട്ടില്ല. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പോയി അന്വേഷിച്ചാല്‍ ഇതിന്റെ സത്യാവസ്ഥ അറിയാന്‍ സാധിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

അജിത് കുമാര്‍ ഒരു വലിയ കൊട്ടാരം പണിയുന്നുണ്ട്. കവടിയാര്‍ കൊട്ടാരം കേട്ടിട്ടുണ്ടോ, നാടിന്റെ അഭിമാനമാണ് ആ കൊട്ടാരം. അതിന്റെ കോമ്പൗണ്ടില്‍ വ്യവസായി എം എ യൂസഫലിക്ക് വീടുണ്ട്. ഹെലിപാഡുമുണ്ട്. ഇതിന് തൊട്ടടുത്ത് പത്തു സെന്റ് സ്ഥലമാണ് അജിത് കുമാറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.12 സെന്റ് അദ്ദേഹത്തിന്റെ അളിയന്റെ പേരിലാണ്. കോര്‍പ്പറേഷനില്‍ പ്ലാന്‍ പരിശോധിച്ചാല്‍ മനസിലാകും.12000 ചതുരശ്ര അടിയാണോ, 15000 ചതുരശ്ര അടിയാണോ എന്ന കാര്യം അറിയില്ല.പരിശോധിക്കണം. ഈ ചങ്ങാതിയാണ് സ്ഥലം വാങ്ങിയത്.

കവടിയാര്‍ കൊട്ടാരത്തിന് സമീപം സെന്റിന് 60 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെ വിലയുണ്ട്. യൂസഫലി തലസ്ഥാനത്ത് ഒരു സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ ഊഹി ക്കാലോ, ആ പ്രദേശത്തിന്റെ പ്രാധാന്യം.അതിനടുത്താണ് ഈ സ്ഥലം. ഒരു അഴിമതി യുമില്ല, കള്ളക്കച്ചവടവുമില്ല, ഹവായ് ചെരിപ്പേ ഇടു, 25 രൂപയുടെ കുപ്പായമേ ഇടു, കീറിപ്പറിഞ്ഞ പാന്റേ ഇടു, പാവപ്പെട്ട എഡിജിപി, ഇക്കാര്യം അന്വേഷിക്കണം’- പി വി അന്‍വര്‍ ആരോപിച്ചു.


Read Previous

ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു; കൊല്ലപ്പെട്ടവരിൽ യുഎസ് പൗരനും, മരണ വാർത്ത തന്നെ തകർത്തുവെന്നും രോഷാകുലനാക്കുന്നുവെന്ന് ജോ ബൈഡന്‍.

Read Next

‘നടി റിമ കല്ലിങ്കൽ മയക്കുമരുന്ന് പാർട്ടികൾ നടത്തി’; ഞെട്ടിക്കുന്ന വെളുപ്പെടുത്തലുമായി ഗായിക സുചിത്ര, അവരുടെ കരിയർ തകരാനുള്ള പ്രധാന കാരണം അവർ നടത്തിയ പാർട്ടികളാണ്. ഇത്തരം കാര്യങ്ങളിൽ റിമയുടെ പങ്കിനെ കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »