ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കോഴിക്കോട്: പിവി അൻവർ എംഎൽഎ ഡിഎംകെ പാര്‍ട്ടിയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ തിന്‍റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജി അടക്കമുള്ള നേതാക്കളോടൊപ്പം നില്‍ക്കുന്ന അൻവറിന്‍റെ മകന്‍റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
ഇന്ന് (ഒക്‌ടോബര്‍ 5) പുലർച്ചെയാണ് പിവി അൻവർ മഞ്ചേരിയിലെ വസതിയിൽ നിന്ന് ചെന്നൈയിലേക്ക് പോയത്. പുതിയ പാർട്ടി രൂപീകരിച്ച്, ഡിഎംകെയുമായി സഹകരിച്ച് ഇന്ത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുകയെന്ന നയം സ്വീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബിജെപിയെ പ്രതിരോധിക്കുന്ന മുന്നണിയെന്ന നിലയിലാണ് ഡിഎംകെയിലേക്ക് ചേക്കേറുന്നത്.
അൻവറിന്‍റെ നീക്കം ഡിഎംകെ മുന്നണിയിൽ ചേരാനെന്ന് സഹപ്രവര്‍ത്തകൻ ഇഎ സുകു പറഞ്ഞു. ‘അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയില്‍ ചേരാൻ കഴിയുന്നത് ഡിഎംകെ മുന്നണിയാണ്. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നത് ഡിഎംകെ യാണ്. ഇക്കാര്യത്തിൽ കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് പോരാ യ്‌മയുണ്ട്. മലയോരമേഖലയിലെ വന്യമൃഗശല്യം ഫലപ്രദമായി നേരിടാനും തമിഴ്‌നാട് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇതാണ് ഇപ്പോഴത്തെ നീക്കത്തിന്‍റെ ലക്ഷ്യമെന്നും സുകു വ്യക്തമാക്കി.
അതേസമയം ഡിഎംകെ മുന്നണിയിൽ ചേരുന്നത് സംബന്ധിച്ച് അൻവർ ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ പാർട്ടി പ്രഖ്യാപനം മഞ്ചേരിയിൽ നടക്കും. നാളെ (ഒക്‌ടോബര്‍ 6) വൈകിട്ട് വിളിച്ചു ചേർത്തിരിക്കുന്ന പൊതുയോഗത്തിൽ നിർണായക പ്രഖ്യാപനങ്ങ ളുണ്ടാകുമെന്നാണ് വിലയിരുത്തൽ. തമിഴ്‌നാട് മുസ്‌ലിം ലീഗിന്‍റെ ചില നേതാക്കളു മായും അൻവർ ചർച്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
സിപിഎമ്മിനോടും പിണറായി വിജയനോടും അടുത്ത ബന്ധം പുലർത്തുന്ന എംകെ സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെയിലേക്കുള്ള അൻവറിന്‍റെ പ്രവേശനം രാഷ്ട്രീയ ലോകത്ത് ചർച്ചയായിട്ടുണ്ട്. മാത്രമല്ല കേരളത്തിൽ വേരുറപ്പിക്കാനുള്ള ഡിഎംകെ ശ്രമങ്ങൾക്ക് ഇത് കരുത്ത് പകരുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം തമിഴ്‌നാട്ടിൽ സിപിഎമ്മും ഡിഎംകെയും ഒരേ മുന്നണിയിലാണെന്നതും ശ്രദ്ധേയ മാണ്.