Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പിവി അൻവർ ഒടുവിൽ യുഡിഎഫിൽ തന്നെ എത്തും; രാജിയിൽ ഒരു രാഷ്‌ട്രീയ ചലനവും ഉണ്ടാക്കില്ലെന്ന് എംവി ഗോവിന്ദൻ


വയനാട്: പിവി അൻവർ ഒരു രാഷ്‌ട്രീയ ചലനവും ഉണ്ടാക്കില്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അൻവർ ഒടുവിൽ യുഡിഎഫിൽ തന്നെ എത്തുമെന്നും അദ്ദേഹം പറഞ്ഞു. അൻവറിൻ്റെ രാജിയിൽ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“അൻവറിൻ്റെ രാജി ഒരു ചലനവും കേരളത്തിൽ ഉണ്ടാക്കില്ല. നേരത്തെ പറഞ്ഞ പോലെ അൻവറിനെ കുറിച്ച്‌ ഞങ്ങൾ ചർച്ച ചെയ്യുന്ന പ്രശ്‌നവുമില്ല. അദ്ദേഹം എവിടേക്കാണ് പോകുന്നതെന്ന് പറയാനാകില്ല. ഓരോ ദിവസവും ഓരോ സ്ഥലത്ത് പൊയ്‌ക്കൊണ്ടിരിക്കുകയാണ്‌”- എംവി ഗോവിന്ദൻ പറഞ്ഞു.

നേരത്തെ അന്‍വര്‍ യുഡിഎഫിൻ്റെ ഭാഗമായിരുന്നുവെന്നും ഒടുവിൽ അദ്ദേഹം അവിടെ തന്നെ എത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പിവി അൻവറിൻ്റേത്‌ അറുപിന്തിരിപ്പൻ നയങ്ങളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.


Read Previous

മോദിക്ക് 75 വയസ് തികയുമ്പോൾ രൂപയ്‌ക്കെതിരെ ഡോളർ 86 കടന്നു’; പരിഹസിച്ച് കോൺഗ്രസ്

Read Next

മാർക്ക് വാങ്ങിക്കൂട്ടുന്നതല്ല പഠനം’, വിദ്യാർഥികൾക്ക് ജീവിതത്തിൽ വിജയിക്കാനുള്ള നിർദേശവുമായി ഐഎസ്‌ആർഒ ചെയർമാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »