ക്വു.എച്ച്.എല്‍.സി പന്ത്രണ്ടാം ഘട്ട പുസ്തകം സൗദി തല പ്രകാശനം


റിയാദ്: മുഹമ്മദ് അമാനി മൗലവി രചിച്ച ഖുര്‍ആന്‍ വിവരണവും സ്വഹീഹുല്‍ ബുഖാരി ഹദീസ് പരിഭാഷയും ആസ്പദമാക്കി റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി (ആര്‍.ഐ.സി.സി) യുടെ ആഭിമുഖ്യത്തില്‍ സൗദിയിലെ ഇസ്‌ലാഹി സെന്ററുകള്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ ഹദീസ് ലേണിംഗ് കോഴ്‌സ് (ക്വു.എച്ച്.എല്‍.സി) 11 വര്‍ഷങ്ങള്‍ പിന്നിട്ടു. 2013 മുതല്‍ തുടങ്ങിയ പദ്ധതിയില്‍ സൗദിഅറേബ്യയില്‍ നിന്നും കേരളത്തില്‍ നിന്നുമായി ആയിരക്കണക്കിന് പഠിതാക്കള്‍ ഭാഗമായി കഴിഞ്ഞു.

പന്ത്രണ്ടാം ഘട്ട പുസ്തകത്തിന്റെ സൗദി തല പ്രകാശനം പ്രമുഖ ഇസ്‌ലാഹി പണ്ഡിതന്‍ ഹുസൈന്‍ സലഫി നിര്‍വ്വഹിച്ചു. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി, ശിഹാബ് എടക്കര, റഫീഖ് സലഫി, ദേശീയ ഇസ്‌ലാഹി കോഡിനേഷന്‍ പ്രസിഡണ്ട് മുഹമ്മദ് കുട്ടി പുളി ക്കല്‍, വൈസ് പ്രസിഡണ്ട് അര്‍ഷദ് ബിന്‍ ഹംസ, കിഴക്കന്‍ പ്രവിശ്യ ജനറല്‍ സെക്രട്ടറി നൗഷാദ് കാസിം തുടങ്ങിയവര്‍ സംബന്ധിച്ചു.

വിശുദ്ധ ഖുര്‍ആനില്‍ നിന്നും ശുഅറാഉ, നംല്, ക്വസ്വസ് എന്നീ അധ്യായങ്ങളും ഹദീസ് ഭാഗമായി കച്ചവടം എന്ന അധ്യായവുമാണ് ഈ ഘട്ടത്തില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെ ടുത്തിയിട്ടുള്ളത്. സൗദിയിലെ വിവിധ ഇസ്‌ലാഹി സെന്ററുകളുടെ നേതൃത്വത്തില്‍ സൗദിയിലെ അന്‍പതിലധികം കേന്ദ്രങ്ങളില്‍ പഠന ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും പഠിക്കാന്‍ ലളിതമായ ഈ പദ്ധതി മലയാളി സമൂഹം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ഓഫ്‌ലൈന്‍ ആയും ഓണ്‍ലൈന്‍ ആയുമാണ് പഠന പദ്ധതികള്‍ ക്രമീകരിച്ചിട്ടുള്ളത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ക്വു.എച്ച്.എല്‍.സി പഠിതാക്കളാവാം.

പുസ്തകങ്ങള്‍ സൗദിയിലെ വിവിധ കേന്ദങ്ങളില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ക്ക് വേണ്ടി സതേണ്‍ പ്രൊവിന്‍സ്: നസീര്‍ പട്ടാമ്പി ജിസാന്‍ 052670744, നോര്‍ത്തേണ്‍ പ്രൊവിന്‍സ്: ഷനോജ് ശര്‍മ്മ 0502810522, വെസ്റ്റേണ്‍ പ്രൊവിന്‍സ്: അബ്ദുല്‍ ജലീല്‍ തായിഫ് 583801308, ഈസ്റ്റേണ്‍ പ്രൊവിന്‍സ്: ഫവാസ് അല്‍ഖോബാര്‍ 0507045685, ഖസീം പ്രൊവിന്‍സ്: ഷമീര്‍ ബുറൈദ 0532701946, സെന്‍ട്രല്‍ പ്രൊവിന്‍സ്: ഉമര്‍ ശരീഫ് 0502836552 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.


Read Previous

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

Read Next

കമൽഹാസൻ രാജ്യസഭയിലേക്ക്’; സീറ്റ് നൽകാൻ ഡിഎംകെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »