ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ്: സൗദി ടൂറിസ്റ്റ് കേന്ദ്രമായ അബഹക്കും ദോഹയ്ക്കുമിടയിൽ ഖത്തർ എയർവേയ്സ് സർവീസ് ആരംഭിച്ചു. ഡിസ്കവർ അസീർ അതോറിറ്റി, അബഹ അന്താരാഷ്ട്ര വിമാനത്താവളം, സൗദി ടൂറിസം അതോറിറ്റി, ഖത്തർ എയർവേയ്സ് എന്നിവയുടെ സംയുക്ത എയർ കണക്റ്റിവിറ്റി പ്രോഗ്രാമിന്റെ ഭാഗമായാണിത്. സൗദിയെ ലോകത്തെ വിവിധ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ എണ്ണം 33 കോടിയായി വർധിപ്പിക്കാനും 2030ഓടെ 250ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനും ലക്ഷ്യമിട്ടാണ് സർവീസ് ആരംഭിച്ചത്.
ഇത് ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറാനുള്ള അസീർ മേഖലയുടെ ശ്രമങ്ങൾ ശക്തിപ്പെടുത്തു ന്നതിനും സഹായകമാകും. യാത്രയ്ക്കും വിനോദസഞ്ചാരത്തിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം വർധിപ്പിക്കും. 2030ഓടെ പ്രതിവർഷം 91 ലക്ഷം സന്ദർശകരെ സ്വീകരിക്കാനാണ് അസീർ മേഖല ലക്ഷ്യമിടുന്നത്. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിപുലീകരണ പദ്ധതി പൂർത്തിയാകുമ്പോൾ പ്രതിവർഷം 1.3 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ റൂട്ട് പുനരാരംഭിക്കുന്നതോടെ, ഖത്തര്‍ എയര്‍വേയ്സ് സൗദി അറേബ്യയില്‍ സര്‍വ്വീസ് നടത്തുന്ന മൊത്തം ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അബഹ, അല്‍ഉല, ദമ്മാം, ജിദ്ദ, മദീന, നിയോം, കാസിം, റിയാദ്, തബൂക്ക്, തായിഫ്, യാന്‍ബു എന്നിങ്ങനെ 11 ആയി ഉയര്‍ന്നു.