ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ദോഹ: അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി ഖത്തര്‍. 10 ദിവസം മുന്‍പാണ് ഖത്തര്‍ ഹമാസിന് നിര്‍ദേശം നല്‍കി യതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക ള്‍ക്ക് പിന്നാലെയാണ് നയം മാറ്റമെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എത്ര ദിവസത്തിനുള്ളില്‍ രാജ്യം വിടാനാണ് നിര്‍േദശിച്ചിട്ടുള്ളതെന്ന് വ്യക്തമല്ല.
സിറിയന്‍ ആഭ്യന്തരയുദ്ധത്തിന് പിന്നാലെ 2012 മുതല്‍ ഹമാസിന്റെ രാഷ്ട്രീയ കാര്യ ങ്ങള്‍ കൈകാര്യം ചെയ്യുന്ന ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഖത്തറിലെ ദോഹയിലാണ്. സമാധാന കരാറിന് വഴങ്ങാന്‍ ഹമാസിനോട് നിര്‍ദേശിക്കണമെന്ന് അമേരിക്ക ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു.
പാലസ്തീന്‍ – ഇസ്രയേല്‍ യുദ്ധത്തിന്റെ ഭാഗമായുള്ള ബന്ദി മോചനം അംഗീകരിക്കാത്ത ഹമാസിന്റെ നടപടിക്ക് പിന്നാലെയാണ് യുഎസ് നിലപാട് കടുപ്പിച്ചത്. ദോഹയില്‍ ഹമാസ് നേതൃത്വം തുടരുന്നത് സ്വീകരിക്കാനാകില്ലെന്ന നിലപാട് അമേരിക്ക ഖത്ത റിനെ അറിയിച്ചു. ഹമാസ് ഖത്തറില്‍ തുടരുന്നത് ഖത്തര്‍ – അമേരിക്ക ബന്ധം വഷളാ ക്കുമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇസ്രയേല്‍ – പാലസ്തീന്‍ വിഷയത്തില്‍ യുഎസിനും ഈജിപ്റ്റിനുമൊപ്പം ഖത്തറും മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമാണ്. ഒക്ടോബറില്‍ ഇടക്കാല വെടിനിര്‍ത്തല്‍ നീക്കങ്ങ ളില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളെ ഹമാസ് തള്ളിയതാണ് ഏറ്റവും ഒടുവില്‍ അമേരിക്ക യെ പ്രകോപിപ്പിച്ചത്. അമേരിക്കയുമായി സഹകരിക്കുന്ന രാജ്യങ്ങളില്‍ ഹമാസിന്റെ നേതാക്കള്‍ തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഉന്നത വൈറ്റ്ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു തരത്തിലും സമാധാന കരാറിന്റെ ഭാഗമാകാന്‍ ഹമാസ് സന്നദ്ധമല്ലാത്തതി നാലാണ് ഈ നിലപാട്. ദോഹയില്‍ ഹമാസ് തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് യുഎസ് കോണ്‍ഗ്രസിലും സെനറ്റിലും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഖത്തറി ലുള്ള ഹമാസ് നേതാക്കളുടെ അക്കൗണ്ടും വസ്തുവകകളും മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 14 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കത്തും നല്‍കി. ഹമാസ് നേതാക്കളെ ഖത്തറില്‍നിന്ന് പൂര്‍ണമായും പുറത്താക്കണമെന്നും ഇവര്‍ നിര്‍ദേശിച്ചിരുന്നു.
ഖത്തര്‍ നിലപാട് മാറ്റിയ സാഹചര്യത്തില്‍ തുര്‍ക്കിയില്‍ ഹമാസ് പുതിയ ഓഫിസ് തുറക്കാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ട് പറയുന്നു. അടുത്തിടെ ഹമാസ് നേതാക്കള്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. ഇത് ഓഫിസ് തുറക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണെന്നാണ് സൂചന. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് ഇക്കാര്യത്തില്‍ വിയോജിപ്പി ല്ലെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. തുര്‍ക്കിക്ക് പുറമെ ഇറാന്‍, അള്‍ജീരിയ, മൗറി ത്താനിയ തുടങ്ങിയ രാജ്യങ്ങളും ഹമാസിന്റെ പരിഗണനയിലുണ്ടെന്നാണ് റിപോര്‍ട്ട് പറയുന്നത്.
ഹമാസ് ഓഫീസ് ദോഹയില്‍ തുടരുന്നതിന് യാതൊരു തടസവുമുണ്ടാകില്ലെന്ന് നേരത്തെ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ത്താനി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ഇത് പാടെ തള്ളുന്ന നിലപാട് മാറ്റമാണ് ഇപ്പോഴു ണ്ടായിരിക്കുന്നത്. എത്ര ഹമാസ് നേതാക്കള്‍ ദോഹയിലുണ്ടെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍ ദോഹയിലുള്ള ഹമാസ് നേതാക്കളില്‍ ചിലര്‍ യഹിയ സിന്‍വ റിന്റെ പിന്‍ഗാമിയാകാന്‍ വരെ സാധ്യതയുള്ളതായി വിലയിരുത്തപ്പെട്ടവരാണ്. ഇതും അമേരിക്ക ചൂണ്ടിക്കാട്ടുന്നുണ്ട്. ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ആവശ്യപ്പെട ണമെന്ന അമേരിക്കന്‍ നിര്‍ദേശം ആദ്യഘട്ടത്തില്‍ ഖത്തര്‍ സ്വീകരിച്ചിരുന്നില്ല. ഏറ്റവും ഒടുവില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ വഴങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.