Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഖത്തർ ആക്രമണം: ഭയത്തോടെ മലയാളികൾ, ആശങ്ക പങ്കുവച്ച് പ്രവാസികൾ


ദോഹ/എറണാകുളം: ഖത്തറിലെ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണം മലയാളികളടക്കമുള്ള പ്രവാസികളിൽ പരിഭ്രാന്തിയുണ്ടാക്കി. ലുസൈലിന് സമീപം ലെഗ്ത്തഫിയയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടന സ്ഥലത്തിന് സമീപം താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ നിരവധി മലയാളികളുണ്ട്.

ലുസൈലിൽ ജോലി ചെയ്യുന്ന മലയാളികൾ ഇടിവി ഭാരതിനോട് പറഞ്ഞത്, നിരവധി തവണ സ്ഫോടന ശബ്ദം കേട്ടതായാണ്. ആദ്യം സമീപത്തെ പെട്രോൾ പമ്പ് പൊട്ടിത്തെറിച്ചതാണെന്ന് കരുതി ആളുകൾ ചിതറി ഓടി. പെട്രോൾ പമ്പിലെ ജീവനക്കാർ ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഖത്തറിലെ വിഐപികൾ താമസിക്കുന്ന സുരക്ഷിത മേഖലയിലെ ഹമാസ് നേതാക്കൾ താമസിക്കുന്ന കെട്ടിടങ്ങളാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്.

അമേരിക്കൻ സൈനിക കേന്ദ്ര ആക്രമണത്തിന് സമാനം

മാസങ്ങൾക്ക് മുമ്പ് ഇറാൻ ഖത്തറിലെ അമേരിക്കൻ സൈനിക കേന്ദ്രം ആക്രമിച്ചതിൻ്റെ ഓർമകൾ ഉണ്ടായിരുന്നതിനാൽ സമാനമായ ആക്രമണം നടന്നതായാണ് ശബ്ദം കേട്ടപ്പോൾ സംശയിച്ചതെന്ന് മലയാളിയായ ഫൈസൽ പറഞ്ഞു. എന്നാൽ അൽപസമയത്തിനകം തന്നെ എല്ലാം പൂർവസ്ഥിതി യിലായി. ആക്രമണത്തിൽ ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടതായി ഇതുവരെ സ്ഥിരീകരണമില്ല. അതേസമയം, ഹമാസ് നേതാക്കൾ താമസിക്കുന്ന കെട്ടിടങ്ങളിൽ തന്നെയാണ് ആക്രമണം നടന്നതെന്ന് ഖത്തർ സ്ഥിരീകരിച്ചു. ഹമാസിൻ്റെ മുതിർന്ന നേതാവായ ഖലീൽ അൽ-ഹയ്യയെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് സൂചന. മധ്യസ്ഥനെന്ന നിലയിൽ വെടിനിർത്തൽ ചർച്ചകൾക്ക് മേൽനോട്ടം വഹിക്കുന്ന ഹമാസ് നേതാവ് കൂടിയാണ് അദ്ദേഹം. ഇസ്രയേൽ-ഹമാസ് യുദ്ധം ഇതോടെ പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്.

അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ ഖത്തർ ഒരു പതിറ്റാണ്ടിലേറെയായി ഹമാസിൻ്റെ രാഷ്ട്രീയ നേതൃത്വത്തിന് ആതിഥേയത്വം വഹിക്കുന്നുണ്ട്. ഗാസയിലെ 22 മാസത്തെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയോടൊപ്പം ഖത്തറിനും പ്രധാന പങ്കുണ്ട്. ഹമാസിൻ്റെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രയേൽ അറിയിച്ചു. സാധാരണക്കാർക്ക് നാശനഷ്ടങ്ങ ളുണ്ടാവാതിരിക്കാൻ കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

ദോഹയിൽ ഉച്ചത്തിലുള്ള സ്ഫോടന ശബ്ദവും കറുത്ത പുകയും കണ്ടതായി റിപ്പോർട്ടുകളുണ്ട്. ഖത്തർ തലസ്ഥാനമായ ദോഹയിലെ രണ്ട് താമസക്കാർ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായും അറിയിച്ചു. ഇസ്രയേലിൻ്റെ ഈ അശ്രദ്ധമായ നടപടിയും മേഖലയുടെ സുരക്ഷയിലുള്ള കൈകടത്തലുകളും വച്ചുപൊറുപ്പിക്കില്ലെന്ന് ഖത്തർ പ്രസ്താവനയിൽ വ്യക്തമാക്കി. ഹമാസിൻ്റെ രാഷ്ട്രീയകാര്യ വിഭാഗം പ്രവർത്തിക്കുന്ന ദോഹയിൽ സ്ഫോടനങ്ങൾ നടന്നതായി എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് മുതിർന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചത്.


Read Previous

സി പി രാധാകൃഷ്ണന്‍ ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതി

Read Next

ഇസ്രയേൽ ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് യുഎൻ, ആശങ്ക രേഖപ്പെടുത്തി ഇന്ത്യ, ക്രൂരമായ ആക്രമണം: സൗദി അറേബ്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »