ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ദോഹ: ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം രാജ്യത്ത് വിപണിയിൽ ലഭ്യമായ ആയിരത്തിലധികം മരുന്നുകളുടെ വില കുറച്ചു. 1,019 മരുന്നുകൾക്ക് 15 ശതമാനം മുതൽ 75 ശതമാനം വരെ വില കുറച്ചതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം, കാൻസർ, വേദനസംഹാരികൾ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിബയോട്ടിക്കുകൾ, പ്രതിരോധശേഷി, അലർജി, മാനസികാരോഗ്യം, ആന്റിഡിപ്രസന്റുകൾ, മാനസിക രോഗം, ദഹനസംബന്ധം, ഭാരം കുറയ്ക്കൽ തുടങ്ങി വിവിധ തരം ചികിത്സാ വിഭാഗങ്ങളിലെ മരുന്നുകൾക്കാണ് വില കുറിച്ചിരിക്കുന്നത്.
പൊതുജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന ചികിത്സാ വിഭാഗങ്ങളിലെ മരുന്നുകൾ ആദ്യം പരിഗണിച്ചാ ണ് വിലക്കുറവ് നടപ്പാക്കിയതെന്നും തുടർന്ന് എല്ലാ ചികിത്സാ വിഭാഗങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ശ്രമമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ.ഐഷ ഇബ്രാഹിം അൽ അൻസാരി അറിയിച്ചു.
