
ദോഹ: ദേശീയ ദിനമാഘോഷിക്കാനൊരുങ്ങി ഖത്തര്‍. ദേശീയ ദിന പരിപാടികളുടെ വിളംബരമായി ദര്‍ബ് അല്‍ സാഇയില്‍ ഇന്നാണ് ആഘോഷങ്ങള്‍ കൊടിയേറുന്നത്. ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം.
ഡിസംബര്‍ 18 വരെ ഉംസലാലിലെ ദർബ് അൽ സാഇ വേദിയിൽ ആഘോഷ പരിപാടികൾ സംഘടി പ്പിക്കും. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണി മുതല്‍ രാത്രി 11 മണി വരെ വിപുലമായ ആഘോഷ പരിപാടികളാണ് അരങ്ങേറുക. സാംസ്കാരിക തനിമയും പൈതൃകവും വെളിപ്പെടുത്തുന്ന കലാപരിപാടികളും പ്രദർശനങ്ങളും ഉണ്ടാകും.
ഇതിന് പുറമെ വിവിധ ഷോകൾ, ശിൽപശാലകൾ, വിദ്യാഭ്യാസ പരിപാടികൾ, മത്സരങ്ങൾ എന്നിവയും ദർബ് അൽ സാഇയിൽ ഒരുങ്ങും. 15 പ്രധാന ആഘോഷങ്ങൾ ഉൾപ്പെടെ 9 ദിവസങ്ങളിൽ 104ലേറെ പരിപാടികൾ ഉണ്ടാകും. 15,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മേഖലയിലാണ് പൊതുജനങ്ങൾക്കായി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 80ലേറെ ഷോപ്പുകൾ, 30 റസ്റ്റോറന്റ്, അഞ്ചോളം നാടൻ കായിക പരിപാടികൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായുണ്ട്.