Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മൈ​ന​കൾ കുഴപ്പക്കാരെന്ന് ഖത്തറും, ഇതുവരെ പിടികൂടിയത് 35,000 എണ്ണത്തിനെ


ദോഹ: നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടു വരുന്ന മൈനയെ പേടിയോടെയാണ് ഗൾഫ് രാജ്യങ്ങൾ കാണുന്നത്. മ​റ്റു പ​ക്ഷി​ക​ളെ ആ​​ക്ര​മി​ച്ചും,വിളകൾ നശിപ്പിച്ചും, സ്വാ​ഭാ​വി​ക പ​രി​സ്ഥി​തി​ക്ക് ആ​ഘാ​ത​മാ​യി മാറുന്ന മൈനകൾ കാരണം വലിയ സാമ്പത്തിക

നഷ്ടമാണ് വിവിധ ഗൾഫ് രാജ്യങ്ങൾക്ക് ഉണ്ടാകുന്നത്. ഇത് പരിഹരിക്കാൻ വേണ്ട നടപടികൾ നേരത്തെ ഒമാൻ സ്വീകരിച്ചിരുന്നു. 2022മു​ത​ൽ ആ​​രം​ഭി​ച്ച പ്രത്യേക ക്യാ​മ്പ​​യി​ന്റെ ഭാ​ഗ​മാ​യി 88,365 മൈ​ന​ക​ളെയും 73,046 കാ​ക്ക​ക​ളെയുമാണ് ഒമാൻ ഇല്ലാതാക്കിയത്. ഇതേ മാർഗമാണ് ഖത്തറും സ്വീകരിച്ചിരിക്കുന്നത്.

മൈനകളെ ഇല്ലാതാക്കാൻ ആരംഭിച്ച പദ്ധ​തിയുടെ ഭാഗമായി 35,838 എണ്ണത്തിനെ ഇതുവരെ പി​ടി​കൂ​ടി​യ​താ​യി ഖത്തർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന വി​ഭാ​ഗം അ​റി​യി​ച്ചു. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ 9416 പ​ക്ഷി​ക​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. നിലവിൽ 611 കൂ​ടു​ക​ളാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ മൈനകളെ പിടിക്കാനായി ഒരുക്കിയിരിക്കുന്നത്. മൈ​ന​ക​ളെ നിരീക്ഷിച്ച ശേഷം കൂടുതൽ സ്ഥലങ്ങളിൽ ഇവയ്ക്കായുള്ള കെണികൾ ഒരുക്കാനാണ് സർക്കാർ ശ്രമം.

കാ​ഴ്ച​യി​ൽ നി​സ്സാ​രക്കാരൻ ആണെന്ന് തോന്നുമെങ്കിലും കാര്യങ്ങൾ അങ്ങനെയല്ല. ഇവയുടെ ആ​ക്ര​മ​ണ സ്വ​ഭാ​വം മ​റ്റു പ​ക്ഷി​വ​ർ​ഗ​ങ്ങ​ളു​ടെ നിലനില്പിന് ഭീഷണിയാണ്. ഫാ​മു​ക​ളി​ലും തോ​ട്ട​ങ്ങ​ളി​ലും വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്നതിനൊപ്പം തന്നെ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഉ​ൾ​പ്പെ​ടെ രോ​ഗ​ങ്ങ​ളും ഇവ പടർത്തും. മൈനകളെ നി​രീ​ക്ഷി​ക്കാ​നും പി​ടി​കൂ​ടാ​നും ഇവയുടെ വളർച്ച നിയന്ത്രിക്കാനും വേണ്ടി ഒരു ഫീ​ൽ​ഡ് വ​ർ​ക്ക് സം​ഘ​ത്തെ​യും ഖത്തർ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.


Read Previous

സൗദി പണ്ഡിതന്റെ കൊലപാതകം: സംഭവം നടന്ന് 42ാം ദിവസം വധശിക്ഷ നടപ്പിലാക്കി, പൗരന്മാർക്ക് സുരക്ഷിതമായി ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കാൻ ധൈര്യപ്പെടുന്ന ഏതൊരാൾക്കും ഈ ശിക്ഷ ഒരു പാഠമാണെന്ന് കോടതി.

Read Next

യുഎഇയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം, അഞ്ച് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ തീയണച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »