റിയാദ്: പ്രവാസിയും കഥാകൃത്തുമായ റഫീഖ് പന്നിയങ്കരയുടെ പുതിയ പുസ്തകം പ്രിയപ്പെട്ടൊരാൾ (നോവൽ) സൗദിതല പ്രകാശനം റിയാദിലെ ചില്ല സർഗവേദിയുടെ പ്രതിമാസ വായനചർച്ചാവേദിയിൽ നടന്നു. പുസ്തകം വി.കെ. ഷഹീബക്ക് നൽകി എഴുത്തുകാരി സബീന എം. സാലി പ്രകാശനം ചെയ്തു.

നാസർ കാരക്കുന്ന്, ജോണി പനംകുളം, എം. ഫൈസൽ, സി.എം. സുരേഷ് ലാൽ, ജോമോൻ സ്റ്റീഫൻ, വിപിൻ കുമാർ, സരസൻ ബദിഅ, റസൂൽ സലാം, നജിം കൊച്ചുകലുങ്ക്, അനിത്ര ജ്യോമി എന്നിവർ പങ്കെടുത്തു. കോഴിക്കോട് ഹരിതം ബുക്‌സാണ് പുസ്തകത്തിെൻറ പ്രസാധകർ. റഫീഖിെൻറ ആദ്യ നോവലാണിത്.
മൂന്ന് കഥാസമാഹാരങ്ങളും ഒരു കവിതാസമാഹാരവും മുമ്പ് പുറത്തിറങ്ങിയിട്ടുണ്ട്. റിയാദിലെ പൊതുരംഗത്ത് ഒട്ടേറെ കാലം സജീവമായിരുന്നു. കോവിഡുകാലത്ത് നാട്ടിലെത്തി തിരിച്ചുവരാൻ കഴിയാതെ പ്രവാസത്തിന് താൽക്കാലിക വിരാമമിട്ട റഫീഖ് ഈയിടെയാണ് റിയാദിൽ തിരിച്ചെത്തിയത്. റിയാദ് റൗദ ഇഷ്‌ബിലിയയിൽ പ്രവർത്തിക്കുന്ന ഇസ്മ മെഡിക്കൽ സെൻററിലെ ജീവനക്കാരനാണ്. തകഴി സ്മാരക കഥാപുരസ്കാരം ഉൾപ്പടെ ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
റഫീഖ് പന്നിയങ്കരയുടെ പുതിയ നോവൽ ‘പ്രിയപ്പെട്ടൊരാൾ’ സൗദിതല പ്രകാശനം വി.കെ. ഷഹീബക്ക് നൽകി എഴുത്തുകാരി സബീന എം. സാലി നിർവഹിക്കുന്നു