42 വർഷം നീണ്ട പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന രഘുനാഥൻ മേശിരിയ്ക്ക് നവയുഗം യാത്രയയപ്പ് നൽകി.


അൽഹസ്സ: നാല് പതിറ്റാണ്ടു പിന്നിട്ട പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ ഷുകൈയ്ക്ക് യൂണിറ്റ് മെമ്പറായ രഘുനാഥൻ മേശിരിയ്ക്ക് യൂണിറ്റ് കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി.

നവയുഗം ഷുകൈയ്ക്ക് യൂണിറ്റ് കമ്മിറ്റി ഓഫിസിൽ നടന്ന ലളിതമായ യാത്രയയപ്പ് ചടങ്ങിൽ വെച്ച് നവയുഗം കേന്ദ്രകമ്മിറ്റിയംഗം സിയാദ് പള്ളിമുക്കും, ഷുകൈയ്ക് യൂണിറ്റ് രക്ഷാധികാരി ജീലിൽ കല്ലമ്പലവും ചേർന്ന് രഘുനാഥൻ മേശിരിക്ക് നവയുഗത്തിന്റെ ഉപഹാരം കൈമാറി.

നവയുഗം ഷുഖൈയ്ക്ക് യൂണിറ്റ് സെക്രട്ടറി ബക്കർ മൈനാഗപ്പള്ളി, യൂണിറ്റ് പ്രസിഡന്റ് സുന്ദരേക്ഷൻ, നവയുഗം മേഖല നേതാക്കളായ ഷിബു താഹിർ, സുരേഷ് സുധീർ, ജോയി നാവയിക്കുളം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

തിരുവനന്തപുരം കരമന സ്വദേശിയായ തിരുവനന്തപുരം രഘുനാഥൻ മേശിരി 42 വർഷമായി പ്രവാസജീവിതം നയിച്ചു വരികയായിരുന്നു. യൗവ്വനത്തിൽ സൗദി അറേബ്യയുടെ മണ്ണിലെത്തി, കാലത്തിന്റെ മാറ്റങ്ങളിൽ ചരിത്രത്തോടൊപ്പം സഞ്ചരിച്ചു, ജീവിതത്തിന്റെ നല്ലൊരു ഭാഗം പ്രവാസലോകത്തു ചിലവഴിച്ച അദ്ദേഹം, കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കാനാണ് നാട്ടിലേയ്ക്ക് മടങ്ങുന്നത്.


Read Previous

കപ്പിൽ മുത്തമിട്ട് പെൺപട: അണ്ടർ 19 വനിതാ ടി-20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്; മലയാളി സാന്നിധ്യമായി വി.ജെ ജോഷിത

Read Next

തെരഞ്ഞെടുപ്പുകൾ നിരീക്ഷിക്കാന്‍ കോൺഗ്രസിന്‍റെ ‘ഈഗിൾ’ ഗ്രൂപ്പ്; പോർമുഖത്ത് മുതിർന്ന നേതാക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »