റഹീം കേസ് അടുത്ത സിറ്റിംഗ് പരിഗണിക്കുന്നത് ഡിസംബർ 8 ന്: റിയാദ് നിയമ സഹായസമിതി


റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ കേസ് കേൾക്കാൻ കോടതി ഡിസംബർ 8 ന് ഞായറാഴ്ച രാവിലെ 9:30 ന് സമയം നൽകിയതായി റിയാദ് റഹിം സഹായ സമിതി അറിയിച്ചു.

ഡിസംബർ 8 ന് മുമ്പുള്ള സമയം അനിവദിച്ചു കിട്ടാൻ റഹീമിന്റെ അഭിഭാഷകർ കോടതിയെ സമീപിക്കും. ഇന്ന് അനുകൂല വിധി ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും
അതുണ്ടായില്ല. കേസുമായി ബന്ധപ്പെട്ട് ഇന്ന് ലഭിച്ച കോടതി പരാമർശങ്ങൾ എല്ലാം പഠിച്ച ശേഷമായിരിക്കും പ്രതിഭാഗം ഡിസംബർ 8 ന് കോടതിയിലെത്തുക

അതിനിടെ കേസുമായി ബന്ധപെട്ട് ഇന്നു കേസ് മാറ്റാനുള്ള കാരണങ്ങള്‍ ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് അത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ നിഷേധിക്കാനോ വിമര്‍ശിക്കാനോ സഹായ സമിതി നേതാക്കള്‍ തയ്യാറായില്ല. വിശദമായി പഠിച്ച് മാധ്യമങ്ങളെ അറിയിക്കുമെന്നാണ് സഹായസമിതി വക്താക്കള്‍ പറയുന്നത്


Read Previous

ചരിത്ര നഗരമായ തബാബിലെ അബൂ നുഗ്ത കോട്ടകള്‍ 2024ലെ മികച്ച ടൂറിസം വില്ലേജുകളുടെ പട്ടികയില്‍ ഉള്‍പെടുത്തി യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍; സൗദി ടൂറിസത്തിന് മികച്ച നേട്ടം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »