
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം നീളുമ്പോള്‍ മകനെ ഒരു നോക്ക് കാണാന്‍ ഉമ്മ നാട്ടില്‍ നിന്ന് സൗദിയിലെത്തുന്നു ഇതു സംബന്ധിച്ച് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഇതുമായി ബന്ധപെട്ടുള്ള സ്ഥിരീകരണം കുടുംബം 24 ന്യൂസിലൂടെ വെളിപെടുത്തിയി രിക്കുകയാണ്, അബ്ദുല്‍ റഹീമിന്‍റെ സഹോദരനും അമ്മാവനും ഉമ്മയും ഉടനെ സൗദിയില്‍ എത്തുമെന്ന് സഹോദരന്‍ നസീര്‍ പറയുന്നു വിസ നടപടികള്‍ അവസാനഘട്ടത്തിലാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തയും ഇതോടൊപ്പം പുറത്തു വരുന്നത് കുടുംബം റഹീമിനെ കാണാന്‍ നാളെ രാത്രി റിയാദില്‍ എത്തുമെന്നാണ് പക്ഷെ ഇതു സംബന്ധിച്ച് റിയാദിലെ റഹീം സഹായ സമിതിക്ക് യാതൊരു അറിവും ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്
ഒക്ടോബര്‍ 21 തിങ്കളാഴ്ച രാവിലെ കേസ് പരിഗണിക്കുമെന്ന് നേരത്തെ റഹീമിന്റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു. എന്നാൽ, കേസ് പരിഗണിച്ച കോടതി വധശിക്ഷ റദ്ദാക്കിയ കോടതി തന്നെയാണു വിധിപറയേണ്ടതെന്ന് അറിയിക്കുകയായി രുന്നുവെന്നാണ് റഹീം സഹായ സമിതി അറിയിച്ചത്.
വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കി യതെന്നും. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും ആണ് അറിയിച്ചത്. ഒക്ടോബര്‍ 21 ലെ സിറ്റിങ്ങിൽ മോചനം സംബന്ധിച്ച ഉത്തരവുണ്ടാകുമെന്നാണു പ്രതീക്ഷി ച്ചിരുന്നത്.
2006 നവംബർ 28നാണ് സഊദി പൗരന്റെ ഭിന്നശേഷിക്കാരനായ മകൻ അനസ് അൽശഹ്റി വാഹനത്തിൽ മരണപ്പെട്ടത്. തുടർന്ന് 2011 ഫെബ്രുവരി രണ്ടിനാണ് റിയാദ് ജനറൽ കോടതി അബദുർറഹീമിന് വധശിക്ഷ വിധിച്ചത്. 2022 നവംബർ 15ന് സുപ്രിം കോടതിയും വധശിക്ഷ ശരിവച്ച് ഉത്തരവിടുകയായിരുന്നു.