
റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിെൻറ മോചനകാര്യത്തിൽ ഇന്നത്തെ (ചൊവ്വാഴ്ച) കോടതി സിറ്റിങ്ങിലും തീരുമാനമായില്ല.റഹീമിന്റെ അഭിഭാഷകർ കോടതിയിൽ സമർപ്പിച്ച ജാമ്യ ഹരജിയിയും പരിഗണിച്ചില്ല.
പത്താം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവെക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11നാണ് സിറ്റിംഗ് ആരംഭിച്ചത്. പതിവുപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരായ ഒസാമ അൽ അമ്പർ, ഡോ : റെന,ഇന്ത്യൻ എംബസി പ്രതിനിധി സവാദ്, കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂർ എന്നിവർ ഓൺലൈനിൽ ഹാജരായി.
അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം തുടർ നടപടികളെ കുറിച്ച് അറിയിക്കുമെന്ന് റിയാദ് സഹായ സമിതി അറിയിച്ചു.