റഹീം മോചനം നീളും, ഇന്ന് കോടതി ഒരു കേസും എടുത്തില്ല.


റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം നീളും കോടതി ഇന്ന് കേസ് പരിഗണിച്ചില്ല ,കോടതിയിലെ ഇന്നത്തെ മുഴുവൻ നടപടികളും മാറ്റിവെച്ചു ഒരു കേസും ഇന്ന് എടുത്തില്ല സാങ്കേതിക പ്രശ്നങ്ങള്‍ ആണ് കാരണമെന്നു സഹായ സമിതി നേതാക്കള്‍ പറഞ്ഞു

നേരത്തെ കോടതിയില്‍ ഇരു ഇരു വിഭാഗങ്ങളുടെയും വാദം ഡിസംബര്‍ 8ന് പൂര്‍ത്തിയായിരുന്നു, ഡിസംബര്‍ 12( ഇന്ന് 12.30 ന് ) കോടതി മോചന കാര്യത്തില്‍ വിധി പുറപെടുവിക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു റഹീം കുടുംബവും സഹായ സമിതി പ്രവര്‍ത്തകരും ലോക മലയാളികളും പക്ഷെ കോടതിയിലെ ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ഇന്ന് കോടതി പരിഗണിക്കേണ്ട ഒരു കേസും ഇന്ന് പരിഗണിക്കാന്‍ സാധിച്ചിട്ടില്ല അതുകൊണ്ട് തന്നെ അടുത്ത സിറ്റിംഗ് ഏറ്റവും അടുത്ത തിയ്യതി കോടതി റഹീമിന്‍റെ അഭിഭാഷകനെ അറിയിക്കുമെന്നാണ് അറിയുന്നത്

2006 ഡിസംബറിലായിരുന്നു അനസിന്റെ മരണം. ഡ്രൈവർ ജോലിക്കായി അബ്‌ദുൽ റഹീം റിയാദിലെത്തി 28ആംമത്തെ ദിവസമായിരുന്നു സംഭവം. റഹീമിന്റെ സ്‌പോൺസറായ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനാണ് അനസ്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്‌ദുൽ റഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് പോകുന്നതിനിടെ ട്രാഫിക് സിഗ്‌നൽ ലംഘിച്ചു പോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ചതിന്റെ പേരിൽ റഹീമുമായി അനസ് വഴക്കിട്ടു.

പിൻസീറ്റിലിരുന്ന അനസിനെ കാര്യം പറഞ്ഞു മനസിലാക്കാൻ തിരിഞ്ഞപ്പോൾ പലതവണ അബ്‌ദുൽ റഹീമിന്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്‌ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി. ഏറെനേരം ശബ്‌ദം കേൾക്കാതിരുന്നപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണ് ചലനമില്ലാതെ കിടക്കുന്നത് കണ്ടത്.

ഇതോടെ ഭയന്നുപോയ അബ്‌ദുൽ റഹീം സൗദിയിൽ തന്നെ ജോലി ചെയ്‌തിരുന്ന മാതൃസഹോദര പുത്രൻ മുഹമ്മദ് നസീറിനെ വിളിച്ചു വിവരം അറിയിച്ചു. പിന്നീട് ഇരുവരും പോലീസിനെ വിവരമറിയിക്കുക യായിരുന്നു. തുടർന്ന് നടന്ന വിചാരണയിൻ അബ്‌ദുൽ റഹീമിന് വധശിക്ഷയും നസീറിന് പത്ത് വർഷം തടവും കോടതി വിധിച്ചു. ഏറെക്കാലത്തെ അപേക്ഷയ്‌ക്ക് ശേഷമാണ് 15 മില്യൺ റിയാൽ (34) കോടി രൂപ ബ്ളഡ് മണിയായി നൽകിയാൽ അബ്‌ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം സമ്മതിച്ചത്.


Read Previous

അലിഫ് സോക്കർ കപ്പിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന് കിരീടം

Read Next

പാലക്കാട്ട് സ്‌കൂൾ വിദ്യാർഥികൾക്കു മേൽ ലോറി മറിഞ്ഞു; നാലു വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »