ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സംഭൽ ഇരകളുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദില്ലിയിലെ 10 ജനപഥിൽ വെച്ച് വൈകീട്ടോടെയായിരുന്നു കൂടിക്കാഴ്ച. സഹോദരിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നേരത്തേ കുടുംബാംഗങ്ങളെ കാണാൻ യുപിയിലേക്ക് പുറപ്പെട്ട രാഹുലിനും പ്രിയങ്കയ്ക്കും സർക്കാർ പ്രവേശനം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച.
ഡിസംബർ നാലിനായിരുന്നു രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് സംഘടന സെക്രട്ടറി കെസി വേണുഗോപാൽ എന്നിവർ ഉൾപ്പെടെ 30 ഓളം വരുന്ന കോൺഗ്രസ് നേതാക്കൾ സംഭലിലേക്ക് തിരിച്ചത്. എന്നാൽ ഇവരെ ഗാസിയാബാദ് അതിർത്തിയിൽ വെച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡുകളും വാഹനങ്ങളും നിരത്തിയായിരുന്നു പോലീസ് റോഡ് അടച്ചത്.
ഏകദേശം രണ്ട് മണിക്കൂറോളം കോൺഗ്രസ് സംഘം അതിർത്തിയിൽ തുടർന്നെങ്കിലും പോലീസ് അനുമതി നൽകിയില്ല. പുറത്തുനിന്ന് വരുന്നവർക്ക് സംഭലിലേക്ക് പ്രവേശിക്കാൻ അനുമതി നൽകരുതെന്ന് നേരത്തേ ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പെൻസിയ പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഈ മാസം പത്ത് വരെയാണ് വിലക്ക്. താനടക്കം അഞ്ച് പേർക്കെങ്കിലും അനുമതി നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും പോലീസ് അംഗീകരിച്ചത്. തുടർന്ന് സർക്കാരിനെതിരെ രാഹുൽ അതിരൂക്ഷമായി പ്രതികരിച്ചിരുന്നു. ‘ഞാൻ തനിച്ച് പോകാൻ തയ്യാറാണ്. പോലീസും തനിക്കൊപ്പം വന്നാലും പ്രശ്നമില്ല. എന്നാൽ അതൊന്നും അവർ അംഗീകരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും വന്നാൽ അനുമതി നൽകാമെന്നാണ് പോലീസ് പറയു്നത്.
പ്രതിപക്ഷ നേതാവിന്റെ അവകാശത്തിനെതിരാണിത്. ഭരണഘടനവിരുദ്ധമാണിത്. അവിടെ എന്താണ് സംഭവിച്ചത് എന്നാണ് ഞങ്ങൾക്ക് അറിയേണ്ടത്. അവിടുത്തെ ജനങ്ങളെ കാണുകയാണ് വേണ്ടത്. എന്‌റെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാൻ പോലും സർക്കാർ അനുവദിക്കുന്നില്ല. ഇതാണ് പുതിയ ഇന്ത്യ. ഭരണഘടന ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇന്ത്യ. ഞങ്ങൾ ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും’, എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.
ഷാഹി മസ്ജിദിലെ സർവേയുമായി ബന്ധപ്പെട്ട് നവംബർ 24ന് ഉണ്ടായ സംഘർഷത്തിൽ 5 പേരാണ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിൽ സർവ്വെ നടത്തണമെന്ന സിവിൽ കോടതി ഉത്തരവിന് പിന്നാലെയാണ് മേഖലയൽ പ്രതിഷേധം ഉടലെടുത്തത്. അതേസമയം സർവ്വെ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
