Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തടവുപുള്ളികള്‍ക്ക് ക്രിസ്മസ് സമ്മാനവുമായി രാഹുല്‍ ഈശ്വര്‍ ജയിലില്‍; കടക്ക് പുറത്തെന്ന് ജയില്‍ അധികൃതര്‍


തീരുവനന്തപുരം: വലതുപക്ഷ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ വീണ്ടും ജയിലില്‍. എന്നാല്‍ ഇത്തവണ തടവുകാരനായിട്ടില്ല, തടവുപുള്ളികള്‍ക്ക് സമ്മാനം കൊടുക്കാനായിട്ടാണ് രാഹുല്‍ ഈശ്വര്‍ എത്തിയത്. പൂജപ്പുര ജില്ലാ ജയിലിലേക്കാണ് രാഹുല്‍ ഈശ്വര്‍ സമ്മാനപ്പൊതികളുമായി എത്തിയത്. പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചതിന് രാഹുല്‍ ഈശ്വര്‍ 15 ദിവസത്തോളം ജയിലിലായിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് രാഹുല്‍ ജാമ്യത്തിലിറങ്ങിയത്. ഇതിന് പിന്നാലെയാണ് തനിക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന സഹതടവുകാര്‍ക്ക് ക്രിസ്തുമസ് സമ്മാനങ്ങളുമായി രാഹുല്‍ എത്തിയത്. വ്‌ളോഗര്‍ മുകേഷ് എം നായരും രാഹുല്‍ ഈശ്വറിനൊപ്പമുണ്ടായിരുന്നു. തടവുപുള്ളികള്‍ക്ക് നക്ഷത്രവും തൊപ്പിയും അടക്കമുള്ള ക്രിസ്മസ് സമ്മാനങ്ങളുമായിട്ടാണ് രാഹുല്‍ ഈശ്വറും മുകേഷ് എം നായരും എത്തിയത്.

ജയിലിന് മുന്നില്‍ വെച്ച് വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്നാല്‍ സമ്മാനങ്ങള്‍ കൈമാറാന്‍ ജയില്‍ അധികൃതര്‍ സമ്മതിച്ചില്ല. ഇതിനെതിരെ രാഹുല്‍ രംഗത്തെത്തുകയും ചെയ്തു. ഇത്തരം സമ്മാനങ്ങള്‍ നല്‍കുന്നതിന് നിയമപരമായി പ്രശ്‌നങ്ങളില്ല എന്നാണ് രാഹുല്‍ പറയുന്നത്. എന്തുകൊണ്ടാണ് സമ്മാനങ്ങള്‍ കൊടുക്കാന്‍ സമ്മതിക്കാത്തതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ജാമ്യത്തിലിറങ്ങുമ്പോള്‍ സെല്ലിലുണ്ടായിരുന്ന രണ്ട് പേര്‍ ക്രിസ്മസ് നക്ഷത്രവും തൊപ്പിയും വാങ്ങിത്തരാമോയെന്ന് ചോദിച്ചിരുന്നു എന്നും തരാം എന്ന് താന്‍ ഉറപ്പ് നല്‍കിയതാണ് എന്നും രാഹുല്‍ പറഞ്ഞു. അഭിഭാഷകരോട് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ച് സമ്മാനങ്ങള്‍ അവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ജയില്‍പുള്ളികള്‍ക്കും ജീവിതം ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ജയില്‍ അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയിലിനുള്ളില്‍ നിരപരാധികളും പാവപ്പെട്ടവരുമെല്ലാം ഉണ്ട് എന്നും രാഹുല്‍ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചത്. ജയില്‍ മോചിതനായ രാഹുലിനെ മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂമാലയിട്ടായിരുന്നു സ്വീകരിച്ചത്. അതേസമയം തന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ നോട്ടീസ് തന്നിരുന്നു എന്ന് പൊലീസ് പറഞ്ഞത് പച്ചക്കള്ളമാണ് എന്ന് രാഹുല്‍ പറഞ്ഞിരുന്നു.

‘വ്യാഴാഴ്ച ജാമ്യം കിട്ടേണ്ടതായിരുന്നു. എന്നാല്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത് പൊലീസ് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല എന്നാണ്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ അകത്തിടാന്‍ വേണ്ടിയായിരുന്നു ഈ നീക്കം. സ്വര്‍ണക്കൊള്ളയില്‍ ക്യാംപെയ്ന്‍ ചെയ്യുമെന്ന പേടിയിലാണ് ഇങ്ങനെ ചെയ്തത്. അതിനാലാണ് ജാമ്യം നിഷേധിക്കപ്പെട്ടത്. മെന്‍സ് കമ്മീഷന് വേണ്ടിയാണ് എന്റെ പോരാട്ടം,’ എന്നായിരുന്നു ജയില്‍ മോചിതനായ ശേഷം രാഹുല്‍ പറഞ്ഞത്.


Read Previous

ശബരിമലയില്‍ ഭക്തപ്രവാഹം, ശരംകുത്തി വരെ ക്യൂ, അരവണയില്‍ വീണ്ടും നിയന്ത്രണം; ഒരാള്‍ക്ക് 10 ടിന്‍ മാത്രം, ഇന്നും നാളെയും കര്‍പ്പൂരാഴി ഘോഷയാത്ര

Read Next

ലോക വാസ്‌തുവിദ്യയുടെ സമവാക്യങ്ങൾ പാടെ മാറ്റിയെഴുതാൻ സൗദി അറേബ്യ; ബുർജ് ഖലീഫയുടെ റെക്കോർഡ് ഉടൻ വീഴും; 157 നിലകള്‍, 80 നിലകളിൽ അത്ഭുതം ഒരുക്കി, ജിദ്ദ ടവർ ഞെട്ടിക്കും!

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »