Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാജ്യത്ത് ഊർജ്ജ സുരക്ഷ അപകടത്തിലെന്ന് രാഹുൽ, ക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രി; ലോക്‌സഭയിൽ ഭരണ-പ്രതിപക്ഷ പോര്


ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ, മണ്ണെണ, എൽപിജി എന്നിവയുടെ ക്ഷാമമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പാർലമെൻ്റിൽ. ഇന്ധന ലഭ്യത സ്ഥിരമായി തുടരുമെന്നും വിതരണ ശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി സഭയിൽ അറിയിച്ചു. ലോക്‌സഭയിലെ രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു പെട്രോളിയം മന്ത്രി.

”ആധുനിക ഊർജ ചരിത്രത്തിൽ ഇത്തരത്തിെലാരു ഘട്ടം ലോകം ഇതുവരെയും നേരിട്ടിട്ടില്ല. ഇന്ത്യയുടെ അസംസ്‌കൃത എണ്ണ വിതരണ നില സുരക്ഷിതമാണ്. ഹോർമുസ് വഴി എത്തിച്ചിരുന്നതിനേക്കാൾ കൂടുതൽ എണ്ണ നിലവിൽ ശേഖരിച്ചിട്ടുണ്ട്. പ്രതിസന്ധിയ്ക്ക് മുൻപ് 45% ക്രൂഡ് ഓയിൽ ഹോർമുസ് വഴിയായിരുന്നു ഇറക്കുമതി ചെയ്‌തത്. പെട്രോൾ, ഡീസൽ, മണ്ണെണ്ണ, തുടങ്ങിയവയ്ക്കൊന്നും യാതൊരു പ്രതിസന്ധിയും നിലവിലില്ല. പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ ലഭ്യത പൂർണമായും ഉറപ്പാക്കും. ഇന്ത്യയിൽ ആവശ്യത്തിന് ഇന്ധന സ്‌റ്റോക്കുണ്ട്. ലഭ്യതയെക്കുറിച്ച് ആശങ്കപ്പടേണ്ട കാര്യമില്ല’’– ഹർദീപ് സിങ്ങ് പുരി പറഞ്ഞു.

ആഗോളതലത്തിൽ സംഘർഷങ്ങളും ഊർജ്ജ വിപണികളിലെ തടസങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും ആഭ്യന്തര എൽപിജി വിതരണം പൂർണമായും സുരക്ഷിതമായി തുടരുമെന്നും മന്ത്രി ഉറപ്പ് നൽകി. നേരത്തെ ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ 60 ശതമാനവും ഗൾഫ് രാജ്യങ്ങിൽ നിന്നായിരുന്നു. എന്നാൽ വിതരണ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രദേശിക തടസങ്ങൾക്കുള്ള സാധ്യത കുറക്കുന്നതി നുമായി സർക്കാർ ഇപ്പോൾ സോഴ്‌സിങ് ഓപ്‌ഷനുകൾ വിപുലീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആഗോള തലത്തിൽ ഊർജ്ജ വിതരണത്തിലെ തടസങ്ങളും വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും ക്രൂഡ് ഓയിൽ വില ഉയർത്തുകയും നിരവധി വിപണികളിൽ ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്കയ്ക്ക് കാരണമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഉറപ്പ്.

കൂടാതെ ഇന്ത്യയുടെ ഇന്ധന വിതരണ ശൃംഖല ശക്തമായി തുടരുന്നുവെന്നും സാധ്യമായ തടസങ്ങൾ ഒഴിവാക്കുന്നതിനായി രാജ്യത്ത് വേണ്ട സംവിധാനങ്ങൾ ചെയ്യുന്നുണ്ടെന്നും വൈവിധ്യമാർന്ന ഇറക്കു മതി സ്രോതസുകൾ ഇന്ത്യക്കുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ആഗോള ഊർജ്ജ സ്ഥിതി സർക്കാർ സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും രാജ്യത്തുടനീളം തടസമില്ലാതെ ഇന്ധന ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന് ലോക്‌സഭ യിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എൽപിജി വിതരണത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തിയുണ്ടെന്നും ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരമാണുള്ളതെന്നും രാഹുൽ സഭയിൽ ആഞ്ഞടിച്ചു.

കൂടാതെ പെട്രോളിയം മന്ത്രി ഹർദ്ദീപ് സിംഗ് പുരി ജെഫ്രി എപ്സ്റ്റീൻ്റെ സുഹൃത്താണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ടെന്ന രാഹുലിൻ്റെ പരാമർശം സഭയിൽ വലിയ ബഹളത്തിന് കാരണമായി. നോട്ടീസ് നൽകിയ വിഷയത്തിൽ മാത്രം സംസാരിക്കാൻ സ്‌പീക്കർ ഓം ബിർള നിർദ്ദേശിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.

എൽപിജി പ്രതിസന്ധി ഒരു തുടക്കം മാത്രമാണ്. വലിയ പ്രശ്‌നങ്ങൾ ഇനിയും ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ”പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഹോര്‍മുസ് കടലിടുക്ക് അടച്ചു. ഇത് നമുക്ക് വലിയൊരു പ്രതിസന്ധിയുണ്ടാക്കും. കാരണം നമുക്ക് ആവശ്യമായ എണ്ണയുടെ വലിയ ഭാഗവും ഹോർമുസ് വഴിയാണ് വരുന്നത്. കച്ചവടക്കാരെ പാചകവാതക പ്രതിസന്ധി വളരെയധികം ബാധിച്ചു. ഊർജ സുരക്ഷയാണ് എല്ലാ രാജ്യങ്ങളുടേയും അടിസ്ഥാനം. എവിടെ നിന്ന് ഗ്യാസ് വാങ്ങണം, എവിടെ നിന്ന് എണ്ണ വാങ്ങണം എന്നത് യുഎസിന് തീരുമാനിക്കുന്നതെന്തിന്’’ – രാഹുൽ പറഞ്ഞു.


Read Previous

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു; ബ്രെന്റ് ക്രൂഡ് 97 ഡോളറിന് മുകളിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »