Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്


റായ്ബറേലി: രാഹുല്‍ ഗാന്ധി മുടി വെട്ടാനും താടി ട്രിം ചെയ്യാനുമായി എത്തിയ റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ ആളുകളുടെ വന്‍ തിരക്ക്. ബറേലിയിലെ ന്യൂ മുംബാ ദേവി ഹെയര്‍ കട്ടിങ് സലൂണിലെ ജീവനക്കാരനും ഉടമയുമായി മിഥുന്‍ തിങ്കളാഴ്ച ഷോപ്പിലെത്തിയ സെലിബ്രിറ്റിയെ കണ്ട് അക്ഷാരാര്‍ഥത്തില്‍ ഞെട്ടി. ‘ ഇത്രയും വലിയ നേതാവ് തന്റെ കടയിലേക്ക് വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല’- മിഥുന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുല്‍ എത്തിയതിന് പിന്നാലെ കടയില്‍ മുടി വെട്ടാനും ഷേവ് ചെയ്യാനുമായി എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി ജീവനക്കാരന്‍ പറയുന്നു. പലരും ഫോണില്‍ വിളിച്ച് സമയം ബുക്ക് ചെയ്യുന്നതായും കടയുടമ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചോയെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യാനാണ് പറഞ്ഞത്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ അഗ്നീവീര്‍ എടുത്തുകളയുമെന്നും അദ്ദേഹം പറഞ്ഞതായി ജീവനക്കാരന്‍ പറഞ്ഞു.

കടയില്‍ പ്രദര്‍ശിപ്പിച്ച ഹെയര്‍ സ്റ്റൈലുകളെ കുറിച്ച് കടയുടമയോട് രാഹുല്‍ ചോദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളലില്‍ വൈറലായി. അരാണ് നിങ്ങളുടെ മുടി വെട്ടുന്നതെന്നും കടയുടമയോട് രാഹുല്‍ ചോദിച്ച് മനസിലാക്കി. ജോലി സമയത്തെക്കുറിച്ചും എവിടെനിന്നാണ് തൊഴില്‍ പഠിച്ചതെന്നും രാഹുല്‍ ചോദിച്ചു. കടയുടെ വാടക ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോദിച്ച രാഹുല്‍, മുടിക്ക് തീയിടുന്നത് കാണിക്കുന്ന വൈറല്‍ വീഡിയോയെയും കുറിച്ച് ചോദിക്കുകയും ചെയ്തു.

നേരത്തെ സോണിയാഗാന്ധി പ്രതിനിധീകരിച്ചിരുന്ന കോണ്‍ഗ്രസ് കോട്ടയായ റായ്ബറേലിയില്‍ മെയ് 20 നാണ് തെരഞ്ഞെടുപ്പ്. ബിജെപിയുടെ ദിനേഷ് പ്രതാപ് സിങ്ങാണ് രാഹുലിന്റെ എതിരാളി.


Read Previous

ഓസ്‌ട്രേലിയ യിലെ ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയും മറ്റ് അന്താരാഷ്‌ട്ര വിദഗ്‌ധരും ചേർന്നാണ് ഈ കണ്ടെത്തൽ നടത്തിയത്. കോവിഷീൽഡ് വാക്‌സിന് കൂടുതൽ ഗുരുതര പാർശ്വഫലങ്ങൾ; രക്തം കട്ടപിടിക്കുന്ന അപൂർവ രോഗത്തിനും സാധ്യത

Read Next

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »