Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇൻഡ്യ മുന്നണിയെ നയിക്കാൻ രാഹുൽ ഗാന്ധി മതി; മമതയെ തള്ളി കോൺഗ്രസ്


ഇൻഡ്യ മുന്നണിയെ നയിക്കാൻ രാഹുൽ ഗാന്ധി മതി എന്ന് കോൺഗ്രസ്. മമതയുടെ ‘ആഗ്രഹ’ത്തെ കോൺഗ്രസ് തള്ളുകയും ചെയ്തു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ബംഗാളി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മമത ബാനർജി മുന്നണിക്കെതിരെ രംഗത്തുവന്നിരുന്നു. ‘ഇൻഡ്യ’യുടെ പ്രവർത്തന ത്തിൽ അതൃപ്തിയുണ്ടെന്നാണ് മമത തുറന്നുപറഞ്ഞത്. ഒരു പടി കൂടി കടന്ന് അവസരം നൽകിയാൽ മുന്നണിയുടെ നേതൃസ്ഥാനം താൻ ഏറ്റെടുക്കുമെന്നും സുഗമമായ പ്രവർത്തനം ഉറപ്പാക്കുമെന്നും മമത പറഞ്ഞിരുന്നു. പാർലമെൻ്റിലെ പ്രതിഷേധം, തിരഞ്ഞെടുപ്പ് തോൽവി എന്നിവ മൂലമുളള ഭിന്നത രൂക്ഷമായതിന് പിന്നാലെയാണ് ‘ഇൻഡ്യ’ സഖ്യത്തിൽ തലപ്പത്താര് എന്നതിനെച്ചൊല്ലിയുള്ള പുതിയ തർക്കം ഉടലെടുത്തത്.

മമതയ്ക്ക് പിന്തുണയുമായി എൻസിപി ശരദ് പവാർ വിഭാഗം നേതാവ് സുപ്രിയ സുലെയും രംഗത്തു വന്നിരുന്നു. മമത വന്നാൽ തുറന്ന മനസോടെ സ്വാഗതം ചെയ്യുമെന്നും ഞങ്ങൾ എല്ലാവരും സന്തോഷ ത്തിലായിരിക്കുമെന്നും സുപ്രിയ സുലെ എഎൻഐയോട് പറഞ്ഞിരുന്നു. ബംഗാളിൽ ബിജെപിയെ തുരത്തിയും, വിവിധ ജനക്ഷേമ പദ്ധതികൾ അവതരിപ്പിച്ചും മമത മികച്ച ഭരണമാണ് കാഴ്ചവെക്കുന്നത്. സഖ്യത്തിന്റെ യോഗത്തിൽ ഇക്കാര്യം അവതരിപ്പിക്കുമെന്നും മുതിർന്ന നേതാക്കൾ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുമെന്നും സുപ്രിയ സുലെ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിഷേധങ്ങളിൽ ഇൻഡ്യ മുന്നണിയി ലെ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഐക്യമില്ലായിരുന്നു. സംഭൽ, അദാനി വിഷയങ്ങൾ ഉയർത്തി കോൺ ഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി മുന്നണിയിലെ പ്രധാന കക്ഷികളൊന്നും രംഗത്തു വന്നിട്ടുണ്ടായിരുന്നില്ല.

സംഭൽ, അദാനി വിഷയങ്ങളിലായിരുന്നു ലോക്സഭയിൽ കോൺഗ്രസിന്റെ പ്രതിഷേധം. നടുത്തളത്തി ലിറങ്ങി കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ ഇന്ത്യ മുന്നണിയിലെ മറ്റു ക്ഷികൾ കോൺഗ്രസ് പ്രതിഷേധത്തിന്റെ ഭാഗമായിരുന്നില്ല.


Read Previous

സമാധാന നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിക്ക് താൽക്കാലിക ജയിൽ മോചനം അനുവദിച്ച് ഇറാൻ ഭരണകൂടം

Read Next

ബംഗ്ലാദേശ് ഭരിക്കുന്നത് ഫാസിസ്റ്റ് ഭരണകൂടമെന്ന് ഷെയ്‌ഖ് ഹസീന; മുഹമ്മദ് യൂനസിന് രൂക്ഷ വിമർശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »